Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » മകനു വേണ്ടി മാതാവ് അധ്യാപകനു അയച്ച ലീവ് ലെറ്റര്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുന്നു.
«
Next
Newer Post
»
Previous
Older Post

മകനു വേണ്ടി മാതാവ് അധ്യാപകനു അയച്ച ലീവ് ലെറ്റര്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുകയാണ്. മക്കള്‍ക്കു വേണ്ടി ലീവ് ലെറ്റര്‍ എഴുതുന്ന രക്ഷിതാക്കള്‍ക്ക് മാതൃകയാക്കാവുന്ന ഈ കത്ത് അധ്യാപകന്‍െറ സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സൈബര്‍ ലോകത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്തിലെ എല്ലാ അധ്യാപകരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട കത്തിന്‍െറ ചെറു പതിപ്പു തന്നെയാണ് മലപ്പുറം ജില്ലയിലെ ഒരു വീട്ടമ്മ എഴുതിയത്.
പെരുന്നാളിനോടനുബന്ധിച്ച് ബന്ധു വീടുകളില്‍ വിരുന്നു പോയ മകന് ലീവ് ആവശ്യപ്പെട്ടാണ് മാതാവ് കത്തെഴുതിയത്. കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത് മാതാവ് കത്തില്‍ കുറിച്ചു.
കത്തിൻറെ പൂർണ്ണ രൂപം.
........... ............ ............ .......... ............
സ്നേഹത്തോടെ സാറിന് ...,ക്ഷേമം നേരുന്നു.......
എന്റെ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ലാസില്‍ വന്നിരുന്നില്ല..പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു...വല്ലപ്പോഴുമേ പോകാറൊളളു..!
മോന്‍ പറയുന്നത് ക്ലാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്‍ക്കിടയിലിട്ട് കളിയാക്കുമെന്നാണ്.!അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ് ....
കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സതൃം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്..
പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ അറിവ് ലഭിക്കുന്നത്...കുടുംബാംഗങ്ങള്‍ തമ്മിലുളള ഒത്തു ചേരലിന്റെ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാരൃങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും..
എനിക്കുറപ്പുണ്ട്....! വൃദ്ധയായ എന്റെ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.....
അതുകൊണ്ട് ..., കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് ആവശൃപ്പെടുന്നു....
നന്മകള്‍ ഉണ്ടാവട്ടെ...... ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയോടെ....
....... ........ ......... .......... ........... ........

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply