Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » » » വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം സപ്തംബര്‍ ഒന്നിന് , ഒരുക്കങ്ങള്‍ പുര്‍ത്തിയായി.
«
Next
Newer Post
»
Previous
Older Post

എം.എല്‍.എയെ തഴഞ്ഞതിനെച്ചൊല്ലി വിവാദം,
നാദാപുരം : ഏഴര മെഗാവാട്ട് ശേഷിയുള്ള വിലങ്ങാട് ചെറുകിട ജലവൈദ്യുതപദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി ഇ.കെ. വിജയന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു
സപ്തംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിക്ക് വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി നാടിന് സമര്‍പ്പിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷതവഹിക്കും.
മാഹിപ്പുഴയുടെ കൈവഴികളായ വാണിയംപുഴ, കാവടിപ്പുഴ എന്നിവിടങ്ങളില്‍നിന്നാണ് പദ്ധതിക്കാവശ്യമായ വെള്ളം കണ്ടെത്തുന്നത്. ജുണ്‍ മുതല്‍ ഡിസംബര്‍വരെയുള്ള സമയത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി.
ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ വൈദ്യുതി മന്ത്രികൂടിയായ കെ.ബാലന്‍ എം.എല്‍.എ.യെ തഴഞ്ഞതിനെച്ചൊല്ലി വിവാദം.
എ.കെ. ബാലനെ ക്ഷണിക്കേണ്ട കാര്യം വൈദ്യുതിമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ഇ.കെ. വിജയന്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വൈദ്യുതിവകുപ്പ് വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നതാണ് പരാതി. നാദാപുരം മേഖലയിലെ വന്‍കിട വികസനപദ്ധതികള്‍ക്ക് വിത്തു പാകിയവരെ ഉദ്ഘാടനത്തിന് ക്ഷണിക്കാറാണ് പതിവ്. അതിന് രാഷ്ട്രീയം നോക്കാറില്ലെന്ന് വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ പറഞ്ഞു
ജലവൈദ്യുതപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രദേശവാസികൂടിയായ മുന്‍ മന്ത്രിയെ ക്ഷണിക്കാത്തത് ശരിയായില്ലെന്ന വാദം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ആറ് വര്‍ഷം മുമ്പ് എ.കെ. ബാലനാണ് നാദാപുരം നിയോജകമണ്ഡലത്തിലെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply