Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഐ.ഐ.എം പൊതു പ്രവേശപരീക്ഷ നവംബറില്‍
«
Next
Newer Post
»
Previous
Older Post

മാനേജ്മെന്‍റ് പഠനരംഗത്തെ ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുകളിലെ (ഐ.ഐ.എം) പ്രവേശത്തിനുള്ള പൊതു പ്രവേശപരീക്ഷ (കാറ്റ്) നവംബര്‍ 16, 22 തീയതികളില്‍ നടക്കും. അഹ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കാശിപൂര്‍, കോഴിക്കോട്, ലഖ്നോ, റായ്പൂര്‍, റാഞ്ചി, റോത്തക്ക്, ഷില്ളോങ്, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍ എന്നീ ഐ.ഐ.എമ്മുകള്‍ക്കുപുറമെ നിരവധി ഐ.ഐ.എം ഇതര മാനേജ്മെന്‍റ് പഠന സ്ഥാപനങ്ങളും കാറ്റ് സ്കോര്‍ പ്രവേശത്തിന് ഉപയോഗിക്കുന്നുണ്ട്. ഐ.ഐ.എമ്മുകളിലെ പി.ജി കോഴ്സുകള്‍ക്കുപുറമെ പിഎച്ച്.ഡിക്ക് തുല്യമായ ഫെലോ പ്രോഗ്രാമുകളിലെ പ്രവേശത്തിനും കാറ്റ് സ്കോറാണ് മാനദണ്ഡമാക്കുന്നത്. അഹ്മദാബാദ് ഐ.ഐ.എമ്മിലെ പി.ജി.പി-എ.ബി.എം, ബംഗളൂരു ഐ.ഐ.എമ്മിലെ പി.ജി.പി.ഇ.എം, പി.ജി.പി.പി.എം, മുംബൈ ഐ.ഐ.എമ്മിലെ പി.ജി.പി തുടങ്ങിയ കോഴ്സുകള്‍ക്കും ‘കാറ്റ്’ സ്കോറാണ് മാനദണ്ഡം. ഈ കോഴ്സുകള്‍ക്കെല്ലാം പ്രത്യേകം അപേക്ഷക്ഷണിക്കും. ‘കാറ്റ്’ സ്കോറിന്‍െറ അടിസ്ഥാനത്തില്‍ ഐ.ഐ.എമ്മുകള്‍ തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവക്ക് ക്ഷണിച്ചാണ് അവസാന പ്രവേശം നല്‍കുക. 2015 ഡിസംബര്‍ 31 വരെയാണ് 2014 കാറ്റ് പരീക്ഷാ സ്കോറിന്‍െറ പ്രാബല്യം. 2014 ഡിസംബര്‍ മൂന്നാം വാരം സ്കോര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. അപേക്ഷകര്‍ ഇത് ഡൗണ്‍ലോഡ് ചെയ്താണ് ഉപയോഗിക്കേണ്ടത്. പൊതു പ്രവേശ പരീക്ഷയുടെ വിശദ വിവരങ്ങള്‍ ആഗസ്റ്റ് ഒന്നിന് ഐ.ഐ.എം വെബ്സൈറ്റില്‍ ലഭ്യമാക്കും. വിലാസം: www.iimcat.ac.in . 1800-2100-151 എന്ന ഐ.വി.ആര്‍.എസ് നമ്പറില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ആഗസ്റ്റ് ആറു മുതല്‍ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി കാറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ അല്ളെങ്കില്‍ തത്തുല്യ സി.ജി.പി.എയോടെ അംഗീകൃത സര്‍വകലാശാല ബിരുദം. എസ്.സി, എസ്.ടി, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 45 ശതമാനം മാര്‍ക്ക് അല്ളെങ്കില്‍ തത്തുല്യ സി.ജി.പി.എ മതി. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫലം

കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ 2015 ജൂണ്‍ 30നകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ‘കാറ്റ്’ സ്കോര്‍ പ്രവേശ മാനദണ്ഡമാക്കുന്ന ഐ.ഐ.എം ഇതര സ്ഥാപനങ്ങളുടെ പട്ടിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിലാസം: www.iimcat.ac.in.CAT2014 അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: 2014 ആഗസ്റ്റ് ആറ് മുതല്‍ www.iimcat.ac.in എന്ന സൈറ്റ് വഴി പ്രവേശ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. സെപ്റ്റംബര്‍ 30 ആണ് രജിസ്ട്രേഷനുള്ള അവസാന തീയതി. രജിസ്ട്രേഷന്‍ സമയത്ത് അപേക്ഷകര്‍ മൂന്നു പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കണം. രാജ്യത്തെ 99 കേന്ദ്രങ്ങളിലാണ് കാറ്റ് പരീക്ഷ നടക്കുക. ഒക്ടോബര്‍ ആറു മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ്: 1600 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 800 രൂപ മതി. ഇത് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് അടക്കാം. 

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply