Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » മരുന്നുപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം....സൂക്ഷിക്കുക
«
Next
Newer Post
»
Previous
Older Post

തെറ്റായ മരുന്നുകളുടെ ഉപയോഗവും തെറ്റായ അളവില്‍ മരുന്നു കഴിക്കുന്നതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം
ഏതു മരുന്നിനും ദോഷഫലങ്ങള്‍ കാണും. ദോഷഫലങ്ങള്‍ ഇല്ലെങ്കില്‍ ഗുണഫലങ്ങളും കാണുകയില്ല എന്നു പറയാം. ഇന്ന്‌ മരുന്നുകളുടെ ഉപയോഗത്തേക്കാള്‍ ദുരുപയോഗങ്ങളാണ്‌ കൂടുതല്‍. അതിനാല്‍ മരുന്നുകള്‍ മൂലമുണ്ടാകുന്ന അലര്‍ജിയുള്‍പ്പെടെയുള്ള പ്രതികൂല പ്രതികരണങ്ങളെപ്പറ്റിയുള്ള സാമാന്യ ജ്‌ഞാനം അത്യാവശ്യമാണ്‌.
ഒരേ മരുന്നുതന്നെ പല ആളുകളിലും പലവിധത്തില്‍ പ്രതികരിക്കാറുണ്ട്‌. മരുന്നുകളുടെ എണ്ണം കൂടുന്തോറും പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ ദോഷഫലങ്ങളുടെ എണ്ണവും കൂടിവരുന്നു. പ്രധാനമായും ഇതു രണ്ടുവിധത്തിലാണ്‌ കണ്ടുവരുന്നത്‌. മരുന്നിന്റെ സാധാരണ പ്രവര്‍ത്തനം പ്രതീക്ഷിച്തചിലേറെ ശക്‌തിയോടെ ഉണ്ടാവുക. ഉദാഹരണമായി പ്രമേഹരോഗത്തിന്‌ ഉപയോഗിക്കുന്ന ഇന്‍സുലിനും മറ്റു മരുന്നുകളും മൂലം പഞ്ചസാരയുടെ അളവു വളരെ താഴ്‌ന്നു പോവുന്ന അവസ്‌ഥ.
തെറ്റായ മരുന്നുകളുടെ ഉപയോഗവും തെറ്റായ അളവില്‍ മരുന്നു കഴിക്കുന്നതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഉദാഹരണമായി ഒരു രോഗി ശരാശരി ആറു മരുന്നുകള്‍ കഴിക്കുന്നതായി കരുതുക. ഇതില്‍ അഞ്ചുശതമാനം ആളുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കാം. മരുന്നുകളുടെ എണ്ണം 15-ല്‍ കൂടുമ്പോള്‍ 40 ശതമാനത്തോളം പേര്‍ക്കു ദോഷഫലങ്ങള്‍ ഉണ്ടാവുന്നു.

ഒന്നിലേറെ മരുന്നുകള്‍

പലപ്പോഴും രോഗികള്‍ ഒന്നിലധികം ഡോക്‌ടര്‍മാരുടെ നിര്‍ദേശമനുസരിച്ചുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടാവും. അവയില്‍ ചില മരുന്നുകള്‍ പരസ്‌പരം ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുകയും തന്മൂലം അവയുടെ പ്രവര്‍ത്തനശേഷി അനേക മടങ്ങു വര്‍ധിക്കുകയും രോഗിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഒരു മരുന്നു മറ്റൊരു മരുന്നിനെതിരായി പ്രവര്‍ത്തിച്ചു രണ്ടിന്റെയും പ്രയോജനം നഷ്‌ടപ്പെടുത്തുകയും ചെയ്യും. ഉള്ളില്‍ കഴിക്കുന്ന മരുന്നുകളെപ്പോലെ തന്നെ തൊലിപ്പുറത്തോ കണ്ണിലോ പുരട്ടുന്ന മരുന്നുകളും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാം.
മരുന്നുകള്‍ മൂലമുണ്ടാവുന്ന അലര്‍ജിയും മറ്റു പാര്‍ശ്വഫലങ്ങളും ഏറ്റവും കൂടുതല്‍ കാണുന്നതു തൊലിപ്പുറത്താണ്‌. അവയില്‍ മിക്കവയും നിസാരങ്ങളും അപൂര്‍വം ചിലത്‌ മാരകങ്ങളുമാണ്‌. തൊലിപ്പുറത്തുണ്ടാവുന്ന വ്യതിയാനങ്ങള്‍ പലപ്പോഴും രോഗികള്‍ ശ്രദ്ധിക്കാറില്ലെന്നതാണ്‌ സത്യം. മരുന്നുപയോഗിച്ചു മൂന്നോ നാലോ ദിവസത്തിനകമോ ചിലപ്പോള്‍ ഒരുമാസം കഴിഞ്ഞോ ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാം.

അലര്‍ജി വരുന്ന വഴി

ചിലര്‍ക്ക്‌ ആസ്‌പിരിനോ മറ്റു വേദന സംഹാരികളോ കഴിക്കുകയോ പെന്‍സിലിന്‍ കുത്തിവയ്‌പു കഴിഞ്ഞോ മിനിട്ടുകള്‍ക്കകം തൊലിപ്പുറത്തു ചൊറിച്ചിലും തടിപ്പുകളും ഉണ്ടാവുകയും തുടര്‍ന്ന്‌ ഛര്‍ദ്ദി, ശ്വാസം മുട്ടല്‍ മുതലായവ അനുഭവപ്പെടുകയും രക്‌തസമ്മര്‍ദം തീരെ താഴുകയും ചെയ്യുന്നു. ഇവര്‍ക്ക്‌ ഉടന്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകാം. ഇത്തരം മാരകമായ പ്രതികരണങ്ങള്‍ക്കു കാരണം പലപ്പോഴും ജനിതകമായ തകരാറുകളാണ്‌.
വേദനസംഹാരികള്‍, രക്‌തസമ്മര്‍ദം കുറയ്‌ക്കാനുപയോഗിക്കുന്ന മരുന്നുകള്‍ മുതലായവയ്‌ക്കുള്ള മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം സോറിയാസിസ്‌ പോലുള്ള ത്വക്‌രോഗമുള്ളവരില്‍ രോഗം ഗുരുതരമാവാന്‍ കാരണമാകുന്നു. ഇത്തരം മരുന്നുകള്‍ ചിലരില്‍ ത്വക്ക്‌ രോഗങ്ങളുണ്ടാവാന്‍ കാരണമാകുകയും ചെയ്യും.
ലിതിയം, കോര്‍ട്ടിസോണ്‍ മുതലായ മരുന്നുകള്‍ തൊലിപ്പുറത്തു തടിപ്പുണ്ടാക്കുന്നു. ചില മരുന്നുകള്‍, പ്രത്യേകിച്ചും വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ തൊലിപ്പുറത്തു സൂര്യതാപമേറ്റാലെന്നപോലുള്ള അവസ്‌ഥയുണ്ടാക്കുന്നു. പ്രസ്‌തുത മരുന്നുകള്‍ നിര്‍ത്തുന്നതോടെ അവ അപ്രത്യക്ഷമാകുന്നു.
തൊലിപ്പുറത്തു നിറവ്യത്യാസങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ കാന്‍സര്‍ ചികിത്സയ്‌ക്കുള്ള മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ഉള്‍പ്പെടും. വാര്‍ഫറിന്‍ എന്ന ഔഷധം ചില സ്‌ത്രീകളില്‍ പ്രത്യേകിച്ചു പ്രോട്ടീന്‍ 'സി'യുടെ കുറവുള്ളവരില്‍ പ്രതികൂല പ്രതികരണമുണ്ടാക്കുന്നു.
തൊലിപ്പുറത്ത്‌-പ്രത്യേകിച്ചും സ്‌തനങ്ങളിലും തുടയിലും മറ്റും ചുവപ്പു നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും കുമിളകളാവുകയും അവ പൊട്ടി വ്രണങ്ങള്‍ രൂപപ്പെടുകയും ചെയ്യും. പ്രസ്‌തുത മരുന്നു നിര്‍ത്തിയാലും രോഗം പൂര്‍ണമായും മാറുകയില്ല.
സള്‍ഫര്‍ അടങ്ങിയ മരുന്നുപയോഗിച്ചാല്‍ ചിലര്‍ക്കു ശരീരത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തോ, ചുണ്ടിലോ, കൈകാലുകളിലോ, മുഖത്തോ, ഗുഹ്യഭാഗത്തോ നിറവ്യത്യാസവും തടിപ്പും മറ്റും ഉണ്ടാവുന്നു. വീണ്ടും ഈ മരുന്നുപയോഗിക്കുമ്പോഴും ആദ്യം ഉണ്ടായ അതേ സ്‌ഥാനത്തുതന്നെ പ്രസ്‌തുത പ്രതികരണമുണ്ടാവുന്നു.

മാരക പ്രതികരണങ്ങള്‍

ചില മരുന്നുകള്‍ ചിലര്‍ക്കു ശരീരം മുഴുവന്‍ ചൊറിച്ചിലുണ്ടാക്കുകയും തൊലിപ്പുറത്തു പല ഭാഗങ്ങളിലും വ്യത്യസ്‌ത വലിപ്പത്തിലുള്ള തടിപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വളരെ വേഗം ചികിത്സിച്ചില്ലെങ്കില്‍ ഇത്‌ ജീവനുതന്നെ ഭീക്ഷണിയാകാം. വേദനസംഹാരികള്‍, രക്‌തസമ്മര്‍ദം കുറയ്‌ക്കാനുള്ള ചിലയിനം മരുന്നുകള്‍ എന്നിവ ഇതില്‍ പെടും. ഏതു മരുന്നും ഈ രീതിയില്‍ പ്രതികരിക്കാം.
ശരീരം മുഴുവനോ ചില പ്രത്യേക ഭാഗങ്ങളിലോ തടിപ്പുകളോ സൂചിമുനയുടെ വലിപ്പത്തിലുള്ള രക്‌തസ്രാവമോ ഉണ്ടാകുന്നതാണ്‌ മറ്റൊരു മാരകമായ അവസ്‌ഥ. രക്‌തക്കുഴലുകള്‍ക്കു കേടു സംഭവിക്കുന്നതാണ്‌ ഇതിനു കാരണം. കരള്‍, വൃക്കകള്‍, തലചേ്ോര്‍, സന്ധികള്‍ എന്നിവയേയും ഇതു ബാധിക്കാം. സള്‍ഫര്‍ ചേര്‍ന്ന മരുന്നുകള്‍, വേദനസംഹാരികള്‍ എന്നിവയാണു സാധാരണ ഇതിനു കാരണമാകുന്നത്‌.
സള്‍ഫര്‍ ചേര്‍ന്ന മരുന്നുകള്‍, വേദനസംഹാരികള്‍ എന്നിവ മൂലം ചിലര്‍ക്കു ശരീരം മുഴുവന്‍ കുമിളപോലെ പൊങ്ങുകയും അണുബാധയുണ്ടായി പഴുക്കുകയും പനി, തൊണ്ടവേദന മുതലായ ലക്ഷണങ്ങളോടുകൂടി സ്‌റ്റീവന്‍-ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന മാരകമായ രോഗം ഉണ്ടാകാം. ഈ രോഗം ബാധിച്ചവരില്‍ മരണനിരക്കു വളരെ കൂടുതലാണ്‌.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍ ഉണ്ടാക്കുന്ന മരുന്നുകളും വിരളമല്ല. മരുന്നുപയോഗിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കകമോ ചിലപ്പോള്‍ മൂന്നാലു മാസങ്ങള്‍ക്കു ശേഷമോ ഇതനുഭവപ്പെടാം. മാനസിക രോഗങ്ങള്‍, ഉയര്‍ന്ന രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍, അപസ്‌മാരം, തൈറോയ്‌ഡ്, കാന്‍സര്‍ എന്നീ ചികിത്സകള്‍ക്കുള്ള മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ഇതിലുള്‍പ്പെടും.

അമിത രോമവളര്‍ച്ച്ച്ച

ഗര്‍ഭനിരോധന ഗുളികകള്‍ പലപ്പോഴും മുഖത്തും പുറത്തും അമിതമായ രോമവളര്‍ച്ചയ്‌ക്കു കാരണമാകുന്നു.

നിറവ്യത്യാസം

കേ്ലാറോക്കിന്‍ മുതലായവ മുടിയുടെ നിറവും ഘടനയും മാറ്റുന്നു.

നഖങ്ങള്‍

ചില മരുന്നുകള്‍ നഖങ്ങളെ ബാധിക്കുന്നു. ഇത്തരം മരുന്നുകള്‍ നിര്‍ത്തിയാലും മാസങ്ങള്‍ കഴിഞ്ഞേ നഖങ്ങള്‍ പൂര്‍വസ്‌ഥിതിയിലെത്തുകയുള്ളൂ. വേദനസംഹാരികള്‍, കാന്‍സര്‍, അപസ്‌മാരം എന്നിവയ്‌ക്കുള്ള മരുന്നുകള്‍ നഖങ്ങള്‍ക്ക്‌ നാശം ഉണ്ടാക്കുന്നു.
ഏതാനും നഖങ്ങളിലോ 20 നഖങ്ങളിലുമോ കേടുകള്‍ വരാം. നഖങ്ങളുടെ അഗ്രഭാഗമോ ഉത്ഭവസ്‌ഥാനമോ മുറിഞ്ഞുപോവുക, നഖങ്ങളുടെ കുറുകെ കുഴികള്‍ ഉണ്ടാവുക, നഖത്തിനു നിറവ്യത്യാസം വരുക, നഖത്തിനു ചുറ്റും പഴുപ്പുണ്ടാവുക എന്നിവയാണ്‌ ലക്ഷണങ്ങള്‍.

ചികിത്സാരീതികള്‍

രോഗലക്ഷണങ്ങള്‍ മരുന്നുകളുടെ പാര്‍ശ്വഫലം തന്നെയാണോ എന്നു നിശ്‌ചയിക്കുകയാണ്‌ ഏറ്റവും പ്രധാനം. സാധാരണയായി വളരെ ദിവസങ്ങള്‍ കഴിഞ്ഞേ രോഗി രോഗലക്ഷണങ്ങള്‍-പ്രത്യേകിച്ചും തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍ ശ്രദ്ധിക്കാറുള്ളൂ. ലബോറട്ടറി പരിശോധന വഴി രോഗം മരുന്നുകളുടെ പ്രതികൂല പ്രതികരണം മൂലമാണോ ഉണ്ടായതെന്നു സ്‌ഥിരപ്പെടുത്താനാവില്ല.
മുമ്പു കഴിച്ചിട്ടില്ലാത്ത മരുന്നുകള്‍ കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മിക്കവാറും സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ അലര്‍ജിയും മറ്റു പ്രതികൂല പ്രതികരണങ്ങളും അപ്രത്യക്ഷമാകും. ചിലരില്‍ പ്രത്യേക ചികിത്സ വേണ്ടിവന്നേക്കാം.

അലര്‍ജി പരിശോധന

അലര്‍ജിയുടെ കാരണം മിക്കപ്പോഴും പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ സാധ്യമല്ല. അലര്‍ജി പരിശോധനകള്‍ തന്നെ അപകടം ക്ഷണിച്ചുവരുത്താം. പരിശോധനയില്‍ ഒരു പ്രത്യേക മരുന്നിന്‌ അലര്‍ജി ഇല്ലെന്നു കണ്ടാല്‍ പോലും ആ മരുന്നുപയോഗിച്ചാല്‍ അലര്‍ജി ഉണ്ടാകില്ലെന്ന്‌ ഉറപ്പിക്കാനാവില്ല.

ശ്രദ്ധിക്കേണ്ട മരുന്നുകള്‍

സാധാരണ ഉപയോഗിക്കുന്ന മരുന്നുകളില്‍ വേദനസംഹാരികള്‍, പെന്‍സിലിന്‍, സള്‍ഫര്‍ ചേര്‍ന്ന മരുന്നുകള്‍, ത്വക്‌ രോഗത്തിനും നേത്രരോഗത്തിനും ഉപയോഗിക്കുന്ന കോര്‍ട്ടിസോണ്‍ ചേര്‍ന്ന ലേപനങ്ങള്‍, കാന്‍സര്‍, മലേറിയ, ഗൗട്ട്‌, അപസ്‌മാരം, എയ്‌ഡ്സ്‌ എന്നിവയ്‌ക്കുള്ള ഔഷധങ്ങള്‍, എക്‌സ്റേ പരിശോധനകള്‍ക്കുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവ പ്രതികൂല പ്രതികരണങ്ങള്‍ ഉണ്ടാക്കാവുന്നവയാണ്‌.

മരുന്ന്‌ അലര്‍ജി തടയാം

അലര്‍ജിയുണ്ടാക്കുന്ന മരുന്നുകള്‍ മാത്രമല്ല, അതേ വിഭാഗത്തില്‍ പെട്ട മറ്റു മരുന്നുകളും അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ അവ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കുക.
1. രോഗിയുടെ ഏറ്റവും അടുത്ത രക്‌തബന്ധത്തില്‍ പെട്ടവര്‍ക്കും ഇതേ മരുന്നുകള്‍ക്ക്‌ അലര്‍ജിയുണ്ടാവാന്‍ സാധ്യതയേറെയാണ്‌.
2. ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ കൗണ്ടറുകളില്‍ നിന്നു വാങ്ങുന്ന മരുന്നുകള്‍ കഴിവതും ഒഴിവാക്കുക.
3. ത്വക്ക്‌ രോഗത്തിനും നേത്രരോഗത്തിനും ഉപയോഗിക്കുന്ന ഗ്രോഷനുകളും മറ്റും അലര്‍ജിയുണ്ടാക്കാമെന്ന കാര്യം മറക്കരുത്‌.
4. പുതുതായി മാര്‍ക്കറ്റിലിറങ്ങിയ മരുന്നുകള്‍ വളരെ സൂക്ഷിക്കുക.
5. മരുന്നുപയോഗിച്ച ശേഷം ഏതെങ്കിലും വിധത്തിലുള്ള പ്രതികൂല പ്രതികരണങ്ങള്‍-ശരീരത്തില്‍ ചൊറിച്ചിലോ തടിപ്പുകളോ മറ്റോ ഉണ്ടായാല്‍ നിസാരമായി കരുതാതെ മരുന്നുകള്‍ നിര്‍ത്തുകയും ഡോക്‌ടറെ ബന്ധപ്പെടുകയും ചെയ്യുക.
6. ഇംഗ്ലീഷ്‌ മരുന്നുകള്‍ക്കു മാത്രമേ ദോഷഫലങ്ങളുണ്ടാവുകയുള്ളൂ, പച്ചമരുന്നുകളും മറ്റും അപകടരഹിതമാണ്‌ എന്ന ധാരണ ശരിയല്ല.
7. ഏതെങ്കിലും അസുഖത്തിനു ഡോക്‌ടറെ കാണുമ്പോള്‍ മറ്റു മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയുടെ വിവരങ്ങള്‍ നല്‍കുക.
8. ഏതു മരുന്നിനും പ്രതികൂല പ്രതികരണമുണ്ടാകാം. എങ്കിലും ആസ്‌പിരിന്‍, വേദനസംഹാരികള്‍, സള്‍ഫാ ചേര്‍ന്ന മരുന്നുകള്‍, പെന്‍സിലിന്‍ എന്നിവയാണു ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ടവ. ശരീരത്തില്‍ ചൊറിച്ചിലോ തടിപ്പുകളോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാല്‍ മരുന്നുകള്‍ നിര്‍ത്തിവച്ച്‌ എത്രയും വേഗം ഡോക്‌ടറെ ബന്ധപ്പെടുക.
9. ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ കഴിക്കരുത്‌.

ഡോ. ഹനീഫ്‌


About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply