ദോഹ: ജീവകാരുണ്യ പ്രവർത്തകനും, നാദാപുരക്കാരുടെ പ്രിയങ്കരനുമായിരുന്ന അനാണ്ടി മൊയ്തു ഹാജിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് പി.വി മുഹമ്മദ് മൗലവി കുമ്മങ്കോട് അർഹനായി. പൊതുപ്രവർത്തനം ജീവിതത്തിൻറെ ഭാഗമായികാണുന്ന പി.വിയുടെ പ്രവാസത്തിനും ആനാണ്ടിയോളം പഴക്കമുണ്ട്. മണലാരണ്യത്തിൽ മുപ്പത് വർഷം പിന്നിടുന്ന പി.വിയെ ഖത്തറിലെ മലയാളികൽക്കിടയിൽ സുപരിചിതനാക്കിയത് കറകളഞ്ഞ പൊതുപ്രവർത്തനത്തിൻറെ മുഖ മുദ്രയാണ്. പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നതിന് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുന്ന പി.വിയുടെ മാതൃക ഏറെ പ്രശംസനീയമാണ്. ജീവ കാരുണ്യ പ്രവർത്തനം ജീവിതത്തിൻറെ ഭാഗമായി കാണുകയും, പ്രയാസപ്പെടുന്നവന് എന്നും ഒരു അത്താണിയായി നിലകൊള്ളുകയും ചെയ്ത അനാണ്ടിയുടെ നാമധേയത്തിൽ ഒരു പുരസ്കാരം ഏർപ്പെടുത്തുമ്പോൾ അതിന് എന്ത് കൊണ്ടും അർഹൻ പി.വി തന്നെയാണെന്നതിൽ നാദാപുരക്കാർക്കിടയിൽ സന്ദേഹമില്ല. പ്രത്യേകിച്ച് ഖത്തറിലെ നാദാപുരക്കാർക്കിടയിൽ ശക്താമായ കൂട്ടായമയും, ബന്ധങ്ങളും വളർത്തിയെടുക്കുന്നതിൽ പി.വി മുഹമ്മദ് മൗലവിയുടെ പങ്ക് ശ്രദ്ധേയമാണ്. വർഷങ്ങളായി ദോഹാ ജദീദിലെ വലിയ പള്ളിയിൽ വെള്ളിയാഴ്ച്ച നടക്കുന്ന നിരവധിപേരുടെ മയ്യത്ത് നിസ്കാരത്തിനും, പ്രത്യേക പ്രാർത്ഥനക്കും നേതൃത്വം നൽകിവരുന്നത് പി.വി തന്നെയാണ്. കെ.എം.സി.സിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി.വി മുഹമ്മദ് മൗലവി കെ.എം.സി.സിയുടെ സെക്യൂരിറ്റി സ്കീം കണ്‍വീണറും, ഐ.സി.എസ് ഖത്തർ ഉപദേശക സമിതി ചെയർമാനും, ഖത്തർ -കുമ്മങ്കോട് കൂട്ടായ്മ്മ ചെയർമാനുമാണ്. ഖത്തറിലെ സാംസ്കാരിക കൂട്ടായ്മ്മയായ നാദാപുരം യൂത്ത് ഫ്രൻറ്റാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇരുപത്തിഅയ്യായിരം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സപ്തംബർ 26ന് ദോഹയിൽ നടക്കുന്ന നാദാപുരം ഫെസ്റ്റിൽ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
No comments