Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » » » കോടികളുടെ സ്വത്ത് ബന്ധുക്കള്‍ കൈയടക്കി: വിധവയായ കുഞ്ഞാമി ഹജ്ജുമ്മ തറയില്‍
«
Next
Newer Post
»
Previous
Older Post

നാദാപുരം: നാലുലക്ഷം രൂപവരെ സെന്റിന് വിലമതിക്കുന്ന നാലര ഏക്കറോളം ഭൂമിയും സ്വര്‍ണാഭരണങ്ങളും ബന്ധുക്കള്‍ക്ക് സ്‌നേഹപൂര്‍വം നല്‍കിയപ്പോള്‍ നൂറ് വയസ്സിനോടടുത്ത കുഞ്ഞാമി ഹജ്ജുമ്മ ഇത്ര പ്രതീക്ഷിച്ചില്ല. വാര്‍ധക്യത്തിന്റെ വേദനയിലും ഭര്‍ത്താവ് നഷ്ടപ്പെട്ടതിന്റെ ആധിയിലും മക്കളില്ലാത്തതിന്റെ പ്രയാസത്തിലും കഴിയുമ്പോള്‍ തനിക്ക് ജീവിതവഴിയില്‍ താങ്ങായി ബന്ധുക്കളെങ്കിലുമുണ്ടാകുമല്ലോ എന്നാണ് കരുതിയത്. എന്നാല്‍, സ്‌നേഹം പകുത്തുനല്‍കിയവര്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ തിരിഞ്ഞുനോക്കാതെയിരുന്നപ്പോള്‍ തറയില്‍ ഇഴഞ്ഞു നീങ്ങാനായിരുന്നു കുഞ്ഞാമി ഹജ്ജുമ്മയുടെ വിധി.
കുമ്മങ്കോട് ബദരിയ്യ ജുമാമസ്ജിദിന് സമീപം നരന്തയില്‍ പരേതനായ അമ്മദ്ഹാജിയുടെ   ഭാര്യ കുഞ്ഞാമി ഹജ്ജുമ്മയ്ക്കാണ് ഈ ദുരിതജീവിതം. മക്കളില്ലാത്തതിനാല്‍ കുഞ്ഞാമി ഹജ്ജുമ്മ തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ഒരു വര്‍ഷത്തോളമായി വേണ്ട പരിചരണം പോലും ലഭിക്കാതെ പ്രായാധിക്യത്താല്‍ പ്രയാസമനുഭവപ്പെടുകയാണ്. സഹോദരന്റെ മകനാണ് ഈ തറവാട് വീട് നല്‍കിയത്. നാല് സഹോദരങ്ങളും ഒരു സഹോദരിയുമാണ് ഇവര്‍ക്കുള്ളത്. 

അടുത്ത ഒരു ബന്ധു സ്നേഹം നടിച്ചു ഹജ്ജുമ്മയുടെ കൂടെ കൂടുകയും സ്വത്തുകൾ തട്ടിയെടുക്കുകയുമായിരുന്നു. സ്വത്തുകൾ പല ഭാഗങ്ങളായി തിരിച്ചു മറ്റുള്ളവർക്ക് വിറ്റു വർഷങ്ങളായി  ഒരു ജോലിയും ചെയ്യാതെ ആഡംഭര ജീവിതം നയിക്കുകയായിരുന്നു ഇദ്ദേഹം. പല കാരണങ്ങൾ പറഞ്ഞു അടുത്ത ബന്ദുക്കളെ പലരെയും അകറ്റി  നിർത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. സ്വത്തുകൾ എല്ലാം ഒരു വ്യക്തി കൈവഷപ്പെടുതിയതിനാൽ തങ്ങൾക്കു ഒന്നും ലഭിക്കില്ലന്നു തിരിച്ചറിഞ്ഞ പല ബന്ധുക്കളും ഹജ്ജുമ്മയെ തിരിഞ്ഞു നോക്കാറില്ലായിരുന്നു.  
     
സഹോദരന്റെ മകന്‍ രാവിലെ ജോലിക്കുപോകുമ്പോള്‍ ഇവരെ വീട്ടിനുള്ളില്‍ അടച്ചിട്ടാണ് പോയിരുന്നതെന്ന് പോലീസ് പറഞ്ഞു
ചൊവ്വാഴ്ച രാവിലെ ജനമൈത്രി പോലീസിലെ ബീറ്റ് ഓഫീസര്‍ രാജുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ഇടപെടലാണ് വൃദ്ധയ്ക്ക് തുണയായത്. നാദാപുരം എസ്.ഐ. എം.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തെത്തി. പരിസരവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അടച്ചിട്ട വീടിന്റെ മച്ചിന്‍പുറത്ത് കയറിയ പോലീസിന് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. രണ്ടുഭാഗത്തുനിന്നും അടച്ചുപൂട്ടിയ വീടിനുള്ളിലെ തറയില്‍ ചുരുണ്ടുകിടക്കുകയായിരുന്നു കുഞ്ഞാമി ഹജ്ജുമ്മ. തുടര്‍ന്ന് പോലീസ് സംഘം അഞ്ച് പൂട്ടുകള്‍ പൊളിച്ചാണ് അകത്തുകയറിയത്. മൂത്രവും വെള്ളവും നിറഞ്ഞ തറയില്‍ ചുരുണ്ടുകൂടിയ നിലയിലായിരുന്നു ഇവര്‍. പാതിബോധം പോയ നിലയുമായിരുന്നു. ഡെറ്റോള്‍ കൊണ്ട് വീടിന്റെ അകത്തളം വൃത്തിയാക്കിയ പോലീസ് ഇവര്‍ക്ക് ഒരു വലിയ ഗ്ലാസ് നിറയെ ചായ കൊടുത്തു. അത് വലിച്ചുകുടിച്ചാണ് ക്ഷീണം മാറ്റിയത്. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ നാദാപുരം ഗവ. താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചു. സിവില്‍ പോലീസുകാരായ ഷാജി, മജീദ്, ബിജു, രജനി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ആസ്​പത്രിയിലാക്കിയത്.

സ്വത്ത് കൈക്കലാക്കിയ ബന്ധുക്കളെ നാദാപുരം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഹോംനഴ്‌സിനെ വെച്ച് മുഴുവന്‍ സമയത്തും ചികിത്സ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി എസ്.ഐ. പറഞ്ഞു. ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply