
ഒരാള്‍ക്ക് അയച്ച മെസേജ് മറ്റൊരാള്‍ക്ക് പൊകുക എല്ലാവര്‍ക്കും സംഭവിച്ചിട്ടുള്ള ഒരു അബദ്ധമാകാം ഇത്. ഈ ചെറിയൊരബദ്ധം കൊണ്ട് പല വമ്പന്‍ പ്രശ്നങ്ങളില്‍ ചാടിയിട്ടുള്ളവരും ഉണ്ടാകാം. എന്നാല്‍ ഇതിന് ഒരു പരിഹാരമുണ്ടാകുകയാണ് ഈ പരിഹാരമാണ് ഇന്‍വിസിബ്ള്‍ ടെക്സ്റ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന്‍ വഴി അയച്ചു കഴിഞ്ഞ മെസേജ് ഡിലീറ്റ് ചെയ്യാം. പക്ഷെ, അത് സ്വീകരിക്കുന്ന ആള്‍ അയച്ച മെസേജ് തുറക്കും മുമ്പ് ഡിലീറ്റ് ചെയ്യണമെന്ന് മാത്രം.
ഇത് കൂടാതെ ഇന്‍വിസിബ്ള്‍ ടെക്സ്റ്റ് ആപ്പില്‍ നിന്നും ടെക്സ്റ്റ്, വീഡിയോ, വോയിസ്, ചിത്രം തുടങ്ങിയവയും മറ്റുള്ളവര്‍ക്ക് അയക്കാന്‍ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ അയക്കുന്ന മെസേജുകള്‍ നമ്മള്‍ തീരുമാനിക്കുന്ന സമയത്തിനുള്ളില്‍ സ്വീകരിക്കുന്ന വ്യക്തി തുറന്ന് നോക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയ്ഡിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.
No comments