Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos




കോഴിക്കോട്: നിയമനനിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.യുവാക്കളുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞല്ല സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത്. സാമ്പത്തിക ഞെരുക്കമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പിരിഞ്ഞുകിട്ടാനുള്ള കോടിക്കണക്കിന് രൂപയുടെ നികുതികുടിശ്ശിക പിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയെന്ന പ്രചാരണം മദ്യനയം അട്ടിമറിക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം സാദിഖലി ആവശ്യപ്പെട്ടു.ബാറടയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഈ സാമ്പത്തിക വര്‍ഷം പുതിയ നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എം മാണി പറഞ്ഞിരുന്നു. മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ തുറന്നടിക്കുകയാണ് മുസ്ലീംലീഗിന്റെ യുവജന സംഘടനയായ യൂത്ത് ലീഗ്.
- -

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ റോഡ്‌ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന്‌ ഇന്നു മുതല്‍ കോഴിക്കോട് സിറ്റി പൊലീസ്‌ പിഴ ചുമത്തും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ളതുപോലെ സീബ്രാ ക്രോസ്‌ ലൈനുകളിലോ മറ്റു സ്‌ഥലങ്ങളിലോ റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാണു നിരോധനം. ഇരു വശങ്ങളിലും നോക്കി വാഹനം വരുന്നില്ലെന്ന്‌ ഉറപ്പാക്കി റോഡ്‌ മുറിച്ചുകടക്കേണ്ടിടത്ത്‌, പലരും ഫോണില്‍ സംസാരിച്ചുകൊണ്ട്‌ അലക്ഷ്യമായി കടക്കുന്നത്‌ ഒട്ടേറെ അപകടങ്ങള്‍ക്കിടയാക്കിയതു കണക്കിലെടുത്താണ്‌ പരിഷ്‌കാരമെന്നു സിറ്റി പൊലീസ്‌ കമ്മിഷണര്‍ എ.വി. ജോര്‍ജ്‌ പറഞ്ഞു. റോഡ്‌ മുറിച്ചുകടക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ ഫോണിന്റെ സ്‌ക്രീനില്‍ നോക്കുകയോ ചെയ്യുന്നവരെ കണ്ടെത്താന്‍ ജംക്‌ഷനുകളില്‍ ഇന്നു മുതല്‍ മഫ്‌തി പൊലീസിനെ നിയോഗിക്കും
- - -

സ്വപ്‌നഗൃഹം പണിയുവാന്‍ ഒരുങ്ങുന്നവരുടെ മുന്‍പില്‍ ഇന്ന്‌ ഏറ്റവും വലിയ പേടിസ്വപ്‌നമായി മാറിയിരിക്കുന്നത്‌ മണലാണ്‌. മണലിന്റെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും വീടുപണിയുടെ ബഡ്‌ജറ്റിനെ തകിടം മറിക്കുവാന്‍ മാത്രം ശക്തമാണ്‌. കേരളത്തിലെ കെട്ടിട നിര്‍മ്മാണത്തില്‍ 2004 മുതല്‍ വന്‍ കുതിച്ച്‌ചാട്ടമാണ്‌ ഉണ്ടായത്‌. റിയല്‍ എസ്‌റ്റേറ്റ്‌ ലോബി പിടിമുറുക്കിയ തോടെ മണലിന്റെ വില വര്‍ദ്ധിക്കുകയും ആവ ശ്യം വര്‍ദ്ധിക്കുകയും ചെയ്തു. മണലിനു ക്ഷാമം ആരംഭിച്ചതോടെ മണല്‍ മാഫിയ സജീവമായി. കരിഞ്ചന്തയില്‍ ലഭിക്കുന്ന മണലിനു വലിയവില നല്‍കേണ്ട അവസ്‌ഥവന്നു. ഇരുപത്തയ്യായിരം രൂപവരെ ഒരു ലോഡ്‌മണലിനു നല്‍കേണ്ട അവസ്‌ഥയാണ്‌ കേരളത്തില്‍. മണല്‍ മാഫിയയെ നിയന്ത്രിക്കാന്‍ മണല്‍ കടത്ത്‌ ഗുണ്ടാ ആക്‌റ്റില്‍ പെടുത്തുകവരെ ചെയ്തു. കേരളത്തില്‍ പ്രധാന മായും പുഴകളില്‍ നിന്നും എടുക്കുന്ന മണലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എടുത്തിരുന്നത്‌. എന്നാല്‍ ഇന്നാവശ്യമായ മണലിന്റെ മൂന്നിലൊ ന്നു പോലും പുഴകളില്‍ നിന്നും ലഭ്യമല്ല. മണല്‍ ക്ഷാമം വന്നതോടെ കരമണലും ഉപയോഗിക്കു വാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ കോള്‍ നിലങ്ങ ളില്‍ (വയല്‍) നിന്നും വലിയ പമ്പ്‌സെറ്റുകള്‍ ഉപയോഗിച്ച്‌ അനധിക്യതമായി മണല്‍ ഊറ്റുന്ന രീതിയും ഉണ്ട്‌. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാലടിപ്പുഴ, തുടങ്ങിയവയില്‍ നിന്നുമാണ്‌ പ്രധാനമായും മണല്‍ എടുത്തിരുന്നത്‌. എന്നാല്‍ അവയില്‍ നിന്നും എടുക്കാവുന്നതിലും അധികം മണല്‍ എടുത്തതോടെ അവിടെയും പ്രതിസന്ധി കടന്നുവന്നു. ഭാരതപ്പുഴയടക്കമുള്ള കേരളത്തിലെ പുഴകളില്‍ വെള്ളത്തിന്റെ അളവുകുറഞ്ഞതും കരയിടിയുവാന്‍ തുടങ്ങിയതും, വ്യാപകമായ പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങുകയും ചെയ്തതോടെ പുഴകളില്‍ നിന്നുമുള്ള മണല്‍ വാരലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ഗവണ്‍മന്റ്‌ നിര്‍ബന്ധിതമായി. പുഴമണല്‍ മാത്രമല്ല കരമണലിന്റെ കാര്യത്തിലും ഇന്ന്‌ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആണ്‌ മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജി വിഭാഗം വഴി സര്‍ക്കാര്‍ നടത്തുന്നത്‌.
മണല്‍ പാസ്‌
കെട്ടിടം നിര്‍മ്മിക്കുവാന്‍ ഒരുങ്ങുന്നവര്‍ക്ക്‌ അതാതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തില്‍ നിന്നും കെട്ടിടം നിര്‍മ്മിക്കുവാ നുള്ള അനുമതി ലഭിച്ചാല്‍ ആ അനുമതിയും ഒപ്പം ഒരു അപേക്ഷയും സമര്‍പ്പിക്കുന്നവര്‍ക്ക്‌ മണല്‍പാസ്‌ നല്‍കുവാനുള്ള സംവിധാനം സര്‍ ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അപേക്ഷകര്‍ക്ക്‌ ആറുമുതല്‍ എട്ടുലോഡ്‌ വരെ മണല്‍ നിശ്‌ചിത കടവുകളില്‍ നിന്നും ലഭ്യമാക്കാനുള്ള പാസ്സുക ളാണ്‌ ഈ സംവിധാനത്തിലൂടെ നല്‍കുക. ഇതു പ്രകാരം പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന പാസുമായി കടവുള്‍പ്പെടുന്ന പ്രദേശത്തെ ഇതി നായുള്ള ഓഫീസില്‍ ബന്ധപ്പെടുകയും അവിടെ പേരു രജിസ്‌റ്റര്‍ ചെയ്യുകയും വേണം. തുടര്‍ന്ന്‌ അവര്‍ നിശ്‌ചയിക്കുന്ന ദിവസം ലോഡിനു നിശ്‌ചയിച്ചിട്ടുള്ള പണം അടച്ചാല്‍ ( സാധാരണ 1500 –1700 രൂപയാണ്‌, ലോഡിന്റെ അളവിനനു സരിച്ച്‌ വിലയില്‍ വ്യത്യാസം വരും) മണല്‍ പാസ്‌ ലഭിക്കും. മുന്‍ഗണനപ്രകാരമാണ്‌ ഇങ്ങ നെ പാസ്‌ അനുവദിക്കുന്നത്‌. ഈ പാസുമായി അതില്‍ പറഞ്ഞിരിക്കുന്ന ദിവസം ലോറിയുമായി കടവില്‍ ചെന്നാല്‍ മണല്‍ ലഭിക്കും. അല്‍പം ബുദ്ധിമുട്ടും കാത്തിരിപ്പുമുള്ള കര്യമാണിത്‌. അനധിക്യതമായി മണല്‍കടത്തുന്നവരില്‍ നിന്നും പിടിച്ചെടുക്കുന്ന മണല്‍ മൂന്നായി തരംതിരിച്ച്‌ ജില്ലാ ആസ്‌ഥാനങ്ങളിലെ “കലവറ” എന്ന സംവിധാനം വഴി കുറഞ്ഞവിലയ്ക്ക്‌ സര്‍ക്കാര്‍ മണല്‍ വിതരണം ചെയ്യുന്നുണ്ട്‌. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവര്‍ക്ക്‌ വീടുപണിയാന്‍ സഹായമാകുക എന്നതാണ്‌ ഇതിന്റെ പ്രധാന ഉദ്ദേശം.
കായല്‍ മണലും കരമണലും
പുഴകളിലെ മണല്‍ വാരലിനു നിയന്ത്രണം വന്ന തോടെ കായലുകളില്‍ നിന്നും വ്യാപകമായ മണലെടുപ്പ്‌ നടന്നിരുന്നു. ഇത്തരത്തില്‍ ശേഖ രിക്കുന്ന മണലില്‍ കക്കയുടേയും മറ്റും അവശി ഷ്‌ടങ്ങള്‍ ധാരാളമായി ഉണ്ടാകാറുണ്ട്‌. ഇതില്‍ ഉപ്പിന്റെ അംശം ഉണ്ടായാല്‍ അതു കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കും. കരയില്‍ നിന്നും മേല്‍പാളി മാറ്റിയെടുക്കുന്ന മണലിനെയാണ്‌ കരമണല്‍ എന്നു പറയുന്നത്‌. മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പിന്റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ഈ മണല്‍ എടുക്കുവാന്‍ പാടുള്ളൂ. കരമണല്‍ ഇന്ന്‌ കെട്ടിട നിര്‍മ്മാണത്തിന്‌ ധാരാളമായി ഉപയോ ഗിക്കുന്നുണ്ട്‌. ‘തരിമുഴുപ്പ്‌’ കുറവായതിനാല്‍ ഇത്തരം മണല്‍ കോണ്‍ക്രീറ്റിങ്ങിനു സാധാരണ ഉപയോഗിക്കാറില്ല. പ്ലാസ്‌റ്ററിങ്ങിനു ഉപയോഗി ക്കാവുന്നതാണ്‌.
ഡാമുകളിലെ മണല്‍
കേരളത്തിലെ വിവിധ ഡാമുകളില്‍ അടിഞ്ഞു കൂടിയ മണല്‍ പതിറ്റാണ്ടുകളായി മാറ്റാതെ കിടക്കുന്നുണ്ട്‌. ഇന്നത്തെ ആവശ്യത്തിനനുസ രിച്ച്‌ ഈ മണലെടുത്ത്‌ ഉപയോഗിക്കുവാന്‍ കഴി ഞ്ഞാല്‍ ഒരളവുവരെ ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ കഴിഞ്ഞേക്കും. ഇതു സംബ ന്ധിച്ച്‌ പല പഠനങ്ങളും നടന്നിരുന്നു. ഇതിന്റെ ഫലമായി മലമ്പുഴയടക്കമുള്ള ചില ഡാമുകളില്‍ നിന്നും മണല്‍വാരല്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതു പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാവുന്ന സ്‌ഥിതിയല്ല.
അന്യ സംസ്‌ഥാന മണല്‍
അന്യസംസ്‌ഥാനങ്ങളില്‍ തമിഴ്‌ നാട്ടില്‍ നിന്നു മായിരുന്നു പ്രധാനമായും മണല്‍ വന്നിരുന്നത്‌. “കാവേരി മണല്‍” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇതു കേരളത്തില്‍ ഇടക്കാലത്ത്‌ വലിയ തോതില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ പിന്നീട്‌ ഇതിനു നിയന്ത്രണം വരികയും കേരളത്തിലേക്കുള്ള മണല്‍ വരവ്‌ നിലയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ ഗുജറാത്തില്‍ നിന്നും കപ്പല്‍ വഴിയും മറ്റും കേരളത്തിലേക്ക്‌ മണല്‍ കൊണ്ടു വരികയുണ്ടായി. പക്ഷേ ഇതുകൊണ്ടും കേരള ത്തിന്റെ മണല്‍ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞില്ല.
പല വിദേശ രാജ്യങ്ങളിലും കടല്‍ മണലും, മരുഭൂമിയിലെ മണലും ശുദ്ധീകരിച്ചെടുത്താണ്‌ ഉപയോഗിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലി യ കെട്ടിടമായ ബുര്‍ജ്‌ ഖലീഫ ഇത്തരം മണല്‍ ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.
എം–സാന്‍ഡ്‌
റോഡുനിര്‍മ്മാണത്തിനും, ഹോളോ ബ്രിക്‌സ്‌ നിര്‍മ്മാണത്തിനും ഉപയോഗിച്ചിരുന്ന ക്വാറി വേസ്‌റ്റ്‌ മണല്‍ക്ഷാമം രൂക്ഷമായതോടെയാണ്‌ സംസ്‌കരിച്ച്‌ ഉപയോഗിക്കുവന്‍ തുടങ്ങിയത്‌. ഇന്നിപ്പോള്‍ വ്യാവസായികാടിസ്‌ഥാനത്തില്‍ തന്നെ പാറ പൊടിച്ച്‌ അരിച്ച്‌ അതില്‍നിന്നും എം–സാന്‍ഡ്‌ ഉല്‍പ്പാദിപ്പിക്കുവാന്‍ തുടങ്ങി യിരിക്കുന്നു. 4.75മില്ലി മീറ്ററിനു താഴെ 150 മൈക്രോണിനു മുകളിലുള്ള തരിയടങ്ങിയ തായിരിക്കും നിലവാരമുള്ള എം–സാന്‍ഡ്‌. ഇതിലെ ചളി പൂര്‍ണമായും കഴുകി കളയണം. അല്ലാത്തപക്ഷം അതു കോണ്‍ക്രീറ്റിന്റെ ഉറ പ്പിനെ ബാധിക്കും. നിലവാരമനുസരിച്ച്‌ ഇതിനു വിവിധ വിലയാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. 40–80 രൂപവരെ ക്യുബിക്‌ അടിക്ക്‌ വില വരുന്നുണ്ട്‌. വളരെ ശ്രദ്ധയോടെ വേണം എം– സാന്‍ഡ്‌ ഉപ യോഗിക്കുവാന്‍. പലരും അമിതലാഭത്തിനായി എം–സാന്‍ഡില്‍ പാറപ്പൊടി (150 മൈക്രോണില്‍ താഴെ വലിപ്പം ഉള്ളത്‌) കലര്‍ത്താറുണ്ട്‌.
വെള്ളം നനയുമ്പോള്‍ അതുചെളി രൂപത്തി ലാകുകയും സിമെന്റിന്റെ സെറ്റിങ്ങിനു അപാകത യുണ്ടാക്കുകയും തുടര്‍ന്ന്‌ ഭാവിയില്‍ കെട്ടിടത്തി ന്റെ ഉറപ്പിനു തന്നെ ഭീക്ഷണിയാകുകയും ചെയ്യും. എം–സാന്‍ഡ്‌ ഉപയോഗിക്കുന്നതിനു മുന്‍പ്‌ അതില്‍ നിന്നും സാമ്പിള്‍ എടുത്ത്‌ കോണ്‍ക്രീറ്റ്‌ മിശ്രിതം ഉണ്ടാക്കി അതിന്റെ നിലവാരം നോക്കുന്നത്‌ (ക്യുബിക്‌ ടെസ്‌റ്റ്‌) നല്ലതാണ്‌. എം–സാന്‍ഡ്‌ ഇന്നു ചാക്കുകളിലാ ക്കിയും ചില കമ്പനികള്‍ വിതരണം ചെയ്യുന്നുണ്ട്‌. വ്യാവസായികാടിസ്‌ഥാനത്തില്‍ കേരളത്തില്‍ വലിയ സാധ്യതയുള്ള ഒന്നാണ്‌ എം–സാന്‍ഡ്‌ നിര്‍മ്മാണം. എന്നാല്‍ നിശ്‌ചിത നിലവാരത്തി ലുള്ള യൂണിറ്റ്‌ സ്‌ഥാപിക്കുവാന്‍ ഉണ്ടാകുന്ന ഭീമമായ ചിലവാണ്‌ ഇതിനു പ്രധാന പ്രതിസന്ധി യാകുന്നത്‌. ഇന്ന്‌ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നതില്‍ അധികവും പാറപൊട്ടിക്കുന്ന സ്‌ഥലങ്ങളിലും മെറ്റല്‍ ക്രഷറുകളിലും വരുന്ന വേസ്‌റ്റ്‌ അതുപോലെ ലോറിയിലാക്കി വിതരണം ചെയ്യുന്നവയാണ്‌.
നിലവാരമുള്ള എം–സാന്‍ഡിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ പ്ലാസ്‌റ്ററിംഗ്‌ പ്രത്യേകിച്ച്‌ സീലിംഗ്‌ പ്ലാസ്‌റ്റര്‍ ചെയ്യുന്നതിനു എം–സാന്‍ഡ്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കി കഴിയുന്നതും പ്രക്യതിദത്തമായ മണല്‍ ഉപയോ ഗിക്കുന്നതാണ്‌ നല്ലത്‌.
- -

ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്ന ഫലമാണ് വാഴപ്പഴം.പഴം കഴിച്ചു കഴിഞ്ഞാൽ പൊതുവെ ഉപകാരമില്ലാത്ത വസ്തുവെന്ന് കരുതി പഴത്തൊലി നമ്മൾ എറിഞ്ഞു കളയാറാണുള്ളത്. എന്നാൽ പല കാര്യങ്ങൾക്കും പഴത്തൊലി ഉപയോഗപ്രദമാണ്.പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാൽ ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. പഴത്തൊലി കൊണ്ടുള്ള ചില ഗുണങ്ങൾ ഇതാ ചുവടെ കൊടുക്കുന്നു.
1. തിളക്കമുള്ള പല്ലുകൾക്ക്
പതിവായി ഒരു മിനിറ്റ് നേരം പഴത്തൊലി കൊണ്ട് പല്ല് തേയ്ക്കുക. ഒരാഴ്ച ഇത് തുടർന്നാൽ വെളുത്ത് തിളക്കമുള്ള പല്ലുകൾ ലഭിക്കും.
2.മുഖക്കുരു

പഴത്തൊലി കൊണ്ട് മുഖത്തും ശരീരത്തിലും മസ്സാജ് ചെയ്താൽ മുഖക്കുരു മാറുന്നതാണ്. ഇത് പതിവായി ചെയ്‌താൽ ഒരാഴ്ച കൊണ്ട് തന്നെ ഫലം കാണുന്നതാണ്.
3.ചുളിവുകൾ
പഴത്തൊലി അരച്ച്‌ അതില്‍ മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. അഞ്ച്‌ മിനിറ്റിന്‌ ശേഷം കഴുകി കളയുക.ഇത് ത്വക്കിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
4.സ്റ്റീല്‍, സില്‍വര്‍
സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതി.
5.ഷൂ പോളിഷ്
ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് ഷൂ പോളിഷ് ചെയ്യാം.
5.വേദന സംഹാരി
വേദനയുള്ള ഭാഗത്ത്‌ പഴത്തൊലി അരച്ച്‌ പുരട്ടുക. അതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞോ വേദന മാറിയതിന്‌ ശേഷമോ ഇത്‌ കഴുകി കളയാവുന്നതാണ്‌.
6.പ്രാണികൾ കടിച്ചാൽ
ചെറു പ്രാണികൾ കടിച്ചാൽ ആ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും വേദനയും അകറ്റാൻ ആ ഭാഗത്ത് പഴത്തൊലി വെച്ചാൽ മതി.
7. വാട്ടർടാങ്ക് വൃത്തിയാക്കാൻ
വാട്ടർടാങ്ക് വൃത്തിയാക്കാൻ അതിലെ വെള്ളത്തിൽ പഴത്തൊലി ഇട്ട് അലപസമയം കഴിഞ്ഞ് എടുത്ത് കളയുക. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.
8.മരസാധനങ്ങള്‍ വൃത്തിയാക്കാൻ
പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരയ്ക്കുക. അല്‍പം കഴിഞ്ഞ് നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. മരസാധനങ്ങള്‍ വൃത്തിയാകും.
9.വസ്ത്രങ്ങളിലെ മഷിക്കറ കളയാൻ
മഷിയായ ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരച്ച് പിന്നീട് വെള്ളം കൊണ്ട് കഴുകുക.
10.സിഡിയിലെ പാടുകൾ അകറ്റാൻ
സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കുക. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.

സെപ്റ്റംബര്‍ 19ന് അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോങ് വിപണികളില്‍ ഇറങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍  ഒക്ടോബര്‍ 17ന് ഇന്ത്യയിലുമത്തെും. സെപ്റ്റംബര്‍ 12 മുതല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. സാധാരണ മറ്റ് രാജ്യങ്ങളിലിറങ്ങി മാസങ്ങള്‍ക്കുശേഷം ഇന്ത്യയിലിറങ്ങുന്ന പതിവ് ഇത്തവണ കമ്പനി പാടേ മറന്നിട്ടുണ്ട്. ഗ്രേ, സില്‍വര്‍, സ്വര്‍ണ നിറങ്ങളിലാണ് ലഭിക്കുക. നാനോ സിം ആണ് ഉപയോഗിക്കേണ്ടത്. തറയില്‍വീണാലും പൊട്ടിച്ചിതറാത്ത ഡിസ്പ്ളേക്ക് വിരല്‍പാട് വീഴാത്ത ഒലിയോഫോബിക് കോട്ടിങ്ങുമുണ്ട്. പഴയ അലൂമിനിയം ശരീരമാണെങ്കിലും എല്‍ഇഡിയില്‍ രാസപദാര്‍ഥങ്ങളായ മെര്‍ക്കുറിയും ഡിസ്പ്ളേ ഗ്ളാസില്‍ ആഴ്സനിക്കും ഒഴിവാക്കിയിട്ടുണ്ട്.
അഞ്ചും ആറും ഇഞ്ചുള്ള സ്മാര്‍ട്ട്ഫോണുകളുടെ വെല്ലുവിളികള്‍ നേരിടാനുറച്ച് നാല് ഇഞ്ച് സ്ക്രീനുമായി കൈയില്‍ ഒതുങ്ങിനിന്ന ഐഫോണ്‍ ഇത്തവണ വലിപ്പം കൂടിയ സ്ക്രീനുമായാണ് വന്നത്. 4.7 ഇഞ്ച് ഡിസ്പ്ളേയുള്ള ഐഫോണ്‍ ആറ്, ഫാബ്ലറ്റ് വിഭാഗത്തില്‍പെടുന്ന അഞ്ചര ഇഞ്ച് ഡിസ്പ്ളേയുള്ള ഐഫോണ്‍ ആറ് പ്ളസ് എന്നിവയാണ് ആപ്പിള്‍ ആളുകളുടെ അഭിരുചിക്കൊത്ത് രൂപകല്‍പന ചെയ്തിറക്കിയത്. അഞ്ച് മുതല്‍ 6.99 ഇഞ്ച് വരെയുള്ള ഫാബ്ലറ്റുകള്‍ പെട്ടെന്ന് ജനപ്രീതി പിടിച്ചുപറ്റിയതും ഐഫോണ്‍ വില്‍പനക്ക് മങ്ങലേറ്റതുമാണ് വലിയ സ്ക്രീനിനെക്കുറിച്ച് ചിന്തിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്.
യു.എസില്‍ രണ്ടുവര്‍ഷ കരാറില്‍ ഐഫോണ്‍ ആറ് 16 ജി.ബി മോഡലിന് 199 ഡോളര്‍ (12,000 രൂപ) , 64 ജി.ബി 299 (18,000 രൂപ) , 128 ജി.ബി 399 (24,000 രൂപ) എന്നിങ്ങനെ വിലയാകും. പ്ളസിന് ഇതില്‍ 100 ഡോളര്‍ വീതം കൂടുതല്‍ നല്‍കണം. ഇന്ത്യയിലെ വിലയെക്കുറിച്ച് സൂചനയില്ളെങ്കിലും അരലക്ഷത്തിനപ്പുറം വരുമെന്നാണ് കരുതുന്നത്.
ഒരുകൈയില്‍ സുഖമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുന്‍കാല ഐഫോണുകള്‍ നാല് ഇഞ്ചില്‍ ഒതുങ്ങിനിന്നത്. ഇപ്പോള്‍ വലിപ്പം കൂടിയെങ്കിലും ആ സവിശേഷത മാറുന്നില്ല. വിരല്‍ വലിപ്പം കുറഞ്ഞവര്‍ക്കും കൂടിയവര്‍ക്കും ഒരുപോലെ ഒരുകൈ കൊണ്ട് ഈ ഐഫോണും പ്രവര്‍ത്തിപ്പിക്കാം. ഇതിനായി ഹോം ബട്ടണില്‍ രണ്ട് തവണ തൊട്ടാല്‍ സ്ക്രീനിന്‍െറ മുകള്‍ഭാഗം നിരങ്ങിവരും. വീണ്ടും രണ്ട് തവണ തൊട്ടാല്‍ സാധാരണ നിലയിലാവും.
ഈവര്‍ഷം ആദ്യ പുറത്തിറക്കിയ ഐഒഎസ് എട്ട് ഓപറേറ്റിങ് സിസ്റ്റമാണ് നട്ടെല്ല്. ഐഫോണും മാക് കമ്പ്യൂട്ടറും തമ്മില്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഈ ഒ.എസിന്‍െറ വിശേഷങ്ങളിലൊന്ന്. ടൈപ്പ് ചെയ്യുന്നതറിഞ്ഞ് പൂര്‍ത്തിയാക്കുന്ന പ്രെഡിക്ടീവ് ടെക്സ്റ്റുള്ള ക്വിക് ടൈപ്പ് ഓണ്‍ സ്ക്രീന്‍ കീബോര്‍ഡ്, ആന്‍ഡ്രോയിഡിലെ പോലെ തേര്‍ഡ് പാര്‍ട്ടി കീബോഡ് പിന്തുണ, പല ഉപകരണങ്ങളുമായി ചേരുന്നതും ഫയല്‍ സേവ് ചെയ്യാന്‍ കഴിയുന്നതുമായ ഐ ക്ളൗഡ് സര്‍വീസ്, സിനിമ കാണാന്‍ തിയറ്റര്‍ പരതലും മറ്റും എളുപ്പമാക്കുന്ന സ്പോട്ട്ലൈറ്റ് സേര്‍ച്ച്, ഹോം ബട്ടണില്‍ ഞെക്കാതെ ‘ഹേ സിരി‘ എന്ന് പറഞ്ഞാല്‍ പ്രവര്‍ത്തനക്ഷമമാവുന്ന പേഴ്സണല്‍ അസിസ്റ്റന്‍റ് സിരി, മെസേജ് ആപ്പ് തുറക്കാതെ നോട്ടിഫിക്കേഷന്‍ സ്ക്രീനില്‍ നിന്ന് തന്നെ മറുപടി മെസേജ് അയക്കാനുള്ള സംവിധാനം, വൈ ഫൈ വഴി കോളിങ് സൗകര്യം, ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആപ്പുകള്‍ കുടുംബാംഗങ്ങളുമായി പങ്കിടാനുള്ള സൗകര്യം, കാറുകളിലെ സിസ്റ്റവുമായി ചേര്‍ന്ന് കൈയിലെടുക്കാതെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കാര്‍ പ്ളേ എന്നിവയാണ് ഒ.എസിന്‍െറ മറ്റ് വിശേഷങ്ങള്‍.
ഐഫോണ്‍ 5 എസിനേക്കാള്‍ 25 ശതമാനം വേഗം കൂടിയ രണ്ടാംതലമുറ 64 ബിറ്റ് എ8 പ്രോസസറാണ് ആറിന് ജീവനേകുക. 5 എസില്‍ എ7 ചിപ്പായിരുന്നു. 200 കോടി ട്രാന്‍സിസ്റ്ററുകള്‍ മറ്റ് ജോലികള്‍ 25 ശതമാനവും ഗ്രാഫിക്സുകള്‍ 50 ശതമാനവും വേഗത്തിലാക്കാന്‍ സഹായിക്കുന്നു. 50 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമതയും നല്‍കുന്നു. ഗ്രാഫിക്സിന് എം8 മോഷന്‍ സഹ പ്രോസസറുമുണ്ട്്. വലിയ സ്ക്രീനായതിനാല്‍ ഗെയിമുകള്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇവ അവസരമൊരുക്കുന്നു.
മറ്റ് ഫോണുകള്‍ ഫുള്‍ ഹൈ ഡെഫനിഷനും ഫുള്‍ എച്ച്.ഡിയുടെ നാല് മടങ്ങ് വ്യക്തതയുള്ള ക്വാഡ് എച്ച്.ഡിയും വരെയുള്ള മിഴിവുമായി വന്നപ്പോള്‍ 5 എസുവരെ 1136X640 പിക്സല്‍ റസലൂഷനുള്ള റെറ്റിന ഡിസ്പ്ളേയില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ഐഫോണ്‍. ഇപ്പോള്‍ അല്‍പം മെച്ചപ്പെടുത്തി 1334 X 750 പിക്സല്‍ റസലൂഷനുള്ള റെറ്റിന എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേയാണ് ഐഫോണ്‍ ആറിന്. ഒരു ഇഞ്ചില്‍ 326 പിക്സലാണ് വ്യക്തത. 1920 X 1080 പിക്സല്‍ റസലൂഷനുള്ള ഫുള്‍ ഹൈ ഡെഫനിഷന്‍ ഐപിഎസ് ഡിസ്പ്ളേയാണ് ഐഫോണ്‍ ആറിന്. ഒരു ഇഞ്ചില്‍ 401 പിക്സലാണ് വ്യക്തത. വൈഡ് വ്യൂവിങ് ആംഗിളുള്ള മള്‍ട്ടിടച്ച് ഡിസ്പ്ളേയാണ്.
6.9 മില്ലീമീറ്റര്‍ കനമുള്ള ഐഫോണ്‍ ആറ് ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞതാണ്. പ്ളസിന് 7.1 മില്ലീമീറ്ററാണ് കനം. ഇതിന് മുമ്പിറങ്ങിയ ഐഫോണ്‍ 5 എസിന് 7.6 മില്ലീമീറ്ററായിരുന്നു കനം. 5 എസിന്‍െറ ചതുര രൂപം വിട്ടുകളഞ്ഞ് മറ്റ് ഫോണുകളുടെ ചുവടുപിടിച്ച് അരികുകള്‍ കുറച്ചുകൂടി വളച്ചിട്ടുണ്ട്്. ഇത് ഐപാഡിന്‍െറ മനോഹാരിത പകരുന്നു.
ഐഫോണ്‍ 5ലും 5 എസിലും കണ്ട എട്ട് മെഗാപിക്സല്‍ ഐ സൈറ്റ് കാമറയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ആറും. എങ്കിലും ഏറെ പരിഷ്കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. മങ്ങിയ ഷോട്ടുകള്‍ ഒഴിവാക്കി വേഗത്തില്‍ ഓട്ടോ ഫോക്കസിങ്ങിന് സഹായിക്കുന്ന ബിഎസ്ഐ സെന്‍സറാണ്. സെക്കന്‍ഡില്‍ 240 ഫ്രെയിം വീതം വീഡിയോ എടുക്കാന്‍ കഴിയും. പിന്നീട് യഥാര്‍ഥ വേഗതയില്‍ കാണാനും പറ്റും. 43 മെഗാപിക്സല്‍ പനോരമ ചിത്രങ്ങളെടുക്കാന്‍ ഈ കാമറ ഉപകരിക്കും. സഫയര്‍ ക്രിസ്റ്റല്‍ ലെന്‍സ് കവറാണ്. ഓട്ടോ ഹൈ ഡൈനാമിക് റേഞ്ച്, ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷന്‍, നവീകരിച്ച ഫേസ് ഡിറ്റക്ഷന്‍, ഇരട്ട എല്‍ഇഡി ഫ്ളാഷുണ്ട്.1.2 മെഗാപിക്സല്‍ എച്ച്.ഡി മുന്‍കാമറയില്‍ വേഗത്തില്‍ ധാരാളം സെല്‍ഫികളെടുത്ത് നല്ലതൊന്ന് തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ബേസ്റ്റ് സെല്‍ഫി സംവിധാനമുണ്ട്.
സെല്ലുലര്‍ നെറ്റ്വര്‍ക്കിലും പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ 20 ഫ്രീക്വന്‍സി ബാന്‍ഡുകളുടെ പിന്തുണയുണ്ട്. ഫോര്‍ജി എല്‍ടിഇയിലും വേഗമേറിയിട്ടുണ്ട്. ഇത് സുഗമമായ റോമിങ്ങിന് സഹായിക്കും. ഒരേസമയം പല ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ഇത് 5 എസിനേക്കാള്‍ 50 ശതമാനം കൂടുതല്‍ വേഗതയും പ്രദാനംചെയ്യും. 802.11ac വൈ ഫൈ നിലവാരമുള്ളതിനാല്‍ 5 എസിനേക്കാള്‍ മൂന്നുമടങ്ങ് വേഗമുണ്ട്.
ഫോണില്‍ വിരല്‍തൊട്ട് പെമെന്‍റ് ടെര്‍മിനലുകളില്‍ പണമടക്കാന്‍ സഹായിക്കുന്ന ആപ്പിളിന്‍െറ പുതിയ മൊബൈല്‍ പണ വിനിമയ സംവിധാനമായ ‘ആപ്പിള്‍ പേ’ (Apple Pay) ആണ് ആറിലെ നൂതന സവിശേഷത. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ കണക്ടിവിറ്റി വഴി വിരലടയാള സെന്‍സര്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. ഓരോ ഇടപാടിനും പ്രത്യേകം നമ്പര്‍ ഉണ്ട്. വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുക.
5ഉം 5 എസും ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിളിനെ ഏറെ പഴികേള്‍പ്പിച്ചിട്ടുണ്ട്. ഇതിന് മറുപടിയുമായി കൂടുതല്‍നേരം നിലനില്‍ക്കുന്ന ബാറ്ററിയുമായാണ് ആറിന്‍െറ അവതാരം. 5 എസ് വൈ ഫൈയില്‍ 10 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ആറ് 11ഉം, ആറ് പ്ളസ് 12 മണിക്കൂറും പ്രവര്‍ത്തിക്കും.
ആറില്‍ ത്രീജി സംസാരസമയം 14 മണിക്കൂറും ഇതിനേക്കാള്‍ ബാറ്ററി ശേഷിയുള്ള പ്ളസില്‍ സംസാരസമയം 24 മണിക്കൂറുമാണ്.
മര്‍ദമറിയുന്ന സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ളതിനാല്‍ ഉയര്‍ന്ന സ്ഥലത്താണോ താഴ്ന്ന സ്ഥലത്താണോ എന്നറിയാന്‍ കഴിയും. വ്യായാമത്തിന് ഇത് ഏറെ സഹായിക്കും.
വ്യായാമവും ശാരീരിക ക്ഷമതയും അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തും ഐ.ഒ.എസ് എട്ടിന്‍െറ പ്രത്യേകതയായ ഈ ആപ്പ്. ഉറക്കം, ധ്യാനം, ഭക്ഷണക്രമം എന്നീ വിവരങ്ങളും അറിഞ്ഞുവെക്കും. തേര്‍ഡ് പാര്‍ട്ടി ഹെല്‍ത്ത് ആപ്പുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
മെയില്‍, കാലാവസ്ഥ, ഹോം സ്ക്രീന്‍ എന്നിവക്കും ലാന്‍ഡ്സ്കേപ്പ് വ്യൂ ലഭിക്കും. ടൈപ്പിങ് സുഗമമാക്കാന്‍ കീബോര്‍ഡിന്‍െറ ലാന്‍ഡ്സ്കേപ്പ് കാഴ്ചയും പരിഷ്കരിച്ചിട്ടുണ്ട്. പരമ്പരാഗത കീബോര്‍ഡിന്‍െറ വശത്തായാണ് അധിക അക്ഷരങ്ങളുടെ വിന്യാസം. അതിനാല്‍ വേറെ ബട്ടണ്‍ അമര്‍ത്തേണ്ട.
മസ്കത്ത്: മലയാളിയുടെ കടയില്‍ നിന്ന് വന്‍ തുകയുമായി ബംഗ്ളാദേശി ജീവനക്കാര്‍ മുങ്ങി.
കോഴിക്കോട് നാദാപുരം സ്വദേശിയായ ഖാലിദ് കുന്നുമ്മലിന്‍െറ റുസൈല്‍ മാര്‍ക്കറ്റിലെ കടയിലെ ജീവനക്കാരായ റാഷിദ് (26), മുഹമ്മദ് റാഷിദ് (25) എന്നിവരാണ് സ്ഥാപനത്തിലെ 2400 റിയാലുമായി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം 27നാണ് ഇവരെ കാണാതായതെന്ന് ഖാലിദ് പറഞ്ഞു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 3452 99458735 എന്ന നമ്പറിലോ അല്ളെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.
-
നാദാപുരം: നാലുലക്ഷം രൂപവരെ സെന്റിന് വിലമതിക്കുന്ന നാലര ഏക്കറോളം ഭൂമിയും സ്വര്‍ണാഭരണങ്ങളും ബന്ധുക്കള്‍ക്ക് സ്‌നേഹപൂര്‍വം നല്‍കിയപ്പോള്‍ നൂറ് വയസ്സിനോടടുത്ത കുഞ്ഞാമി ഹജ്ജുമ്മ ഇത്ര പ്രതീക്ഷിച്ചില്ല. വാര്‍ധക്യത്തിന്റെ വേദനയിലും ഭര്‍ത്താവ് നഷ്ടപ്പെട്ടതിന്റെ ആധിയിലും മക്കളില്ലാത്തതിന്റെ പ്രയാസത്തിലും കഴിയുമ്പോള്‍ തനിക്ക് ജീവിതവഴിയില്‍ താങ്ങായി ബന്ധുക്കളെങ്കിലുമുണ്ടാകുമല്ലോ എന്നാണ് കരുതിയത്. എന്നാല്‍, സ്‌നേഹം പകുത്തുനല്‍കിയവര്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ തിരിഞ്ഞുനോക്കാതെയിരുന്നപ്പോള്‍ തറയില്‍ ഇഴഞ്ഞു നീങ്ങാനായിരുന്നു കുഞ്ഞാമി ഹജ്ജുമ്മയുടെ വിധി.
കുമ്മങ്കോട് ബദരിയ്യ ജുമാമസ്ജിദിന് സമീപം നരന്തയില്‍ പരേതനായ അമ്മദ്ഹാജിയുടെ   ഭാര്യ കുഞ്ഞാമി ഹജ്ജുമ്മയ്ക്കാണ് ഈ ദുരിതജീവിതം. മക്കളില്ലാത്തതിനാല്‍ കുഞ്ഞാമി ഹജ്ജുമ്മ തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ഒരു വര്‍ഷത്തോളമായി വേണ്ട പരിചരണം പോലും ലഭിക്കാതെ പ്രായാധിക്യത്താല്‍ പ്രയാസമനുഭവപ്പെടുകയാണ്. സഹോദരന്റെ മകനാണ് ഈ തറവാട് വീട് നല്‍കിയത്. നാല് സഹോദരങ്ങളും ഒരു സഹോദരിയുമാണ് ഇവര്‍ക്കുള്ളത്. 

അടുത്ത ഒരു ബന്ധു സ്നേഹം നടിച്ചു ഹജ്ജുമ്മയുടെ കൂടെ കൂടുകയും സ്വത്തുകൾ തട്ടിയെടുക്കുകയുമായിരുന്നു. സ്വത്തുകൾ പല ഭാഗങ്ങളായി തിരിച്ചു മറ്റുള്ളവർക്ക് വിറ്റു വർഷങ്ങളായി  ഒരു ജോലിയും ചെയ്യാതെ ആഡംഭര ജീവിതം നയിക്കുകയായിരുന്നു ഇദ്ദേഹം. പല കാരണങ്ങൾ പറഞ്ഞു അടുത്ത ബന്ദുക്കളെ പലരെയും അകറ്റി  നിർത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. സ്വത്തുകൾ എല്ലാം ഒരു വ്യക്തി കൈവഷപ്പെടുതിയതിനാൽ തങ്ങൾക്കു ഒന്നും ലഭിക്കില്ലന്നു തിരിച്ചറിഞ്ഞ പല ബന്ധുക്കളും ഹജ്ജുമ്മയെ തിരിഞ്ഞു നോക്കാറില്ലായിരുന്നു.  
     
സഹോദരന്റെ മകന്‍ രാവിലെ ജോലിക്കുപോകുമ്പോള്‍ ഇവരെ വീട്ടിനുള്ളില്‍ അടച്ചിട്ടാണ് പോയിരുന്നതെന്ന് പോലീസ് പറഞ്ഞു
ചൊവ്വാഴ്ച രാവിലെ ജനമൈത്രി പോലീസിലെ ബീറ്റ് ഓഫീസര്‍ രാജുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ഇടപെടലാണ് വൃദ്ധയ്ക്ക് തുണയായത്. നാദാപുരം എസ്.ഐ. എം.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തെത്തി. പരിസരവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അടച്ചിട്ട വീടിന്റെ മച്ചിന്‍പുറത്ത് കയറിയ പോലീസിന് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. രണ്ടുഭാഗത്തുനിന്നും അടച്ചുപൂട്ടിയ വീടിനുള്ളിലെ തറയില്‍ ചുരുണ്ടുകിടക്കുകയായിരുന്നു കുഞ്ഞാമി ഹജ്ജുമ്മ. തുടര്‍ന്ന് പോലീസ് സംഘം അഞ്ച് പൂട്ടുകള്‍ പൊളിച്ചാണ് അകത്തുകയറിയത്. മൂത്രവും വെള്ളവും നിറഞ്ഞ തറയില്‍ ചുരുണ്ടുകൂടിയ നിലയിലായിരുന്നു ഇവര്‍. പാതിബോധം പോയ നിലയുമായിരുന്നു. ഡെറ്റോള്‍ കൊണ്ട് വീടിന്റെ അകത്തളം വൃത്തിയാക്കിയ പോലീസ് ഇവര്‍ക്ക് ഒരു വലിയ ഗ്ലാസ് നിറയെ ചായ കൊടുത്തു. അത് വലിച്ചുകുടിച്ചാണ് ക്ഷീണം മാറ്റിയത്. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ നാദാപുരം ഗവ. താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചു. സിവില്‍ പോലീസുകാരായ ഷാജി, മജീദ്, ബിജു, രജനി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ആസ്​പത്രിയിലാക്കിയത്.

സ്വത്ത് കൈക്കലാക്കിയ ബന്ധുക്കളെ നാദാപുരം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഹോംനഴ്‌സിനെ വെച്ച് മുഴുവന്‍ സമയത്തും ചികിത്സ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി എസ്.ഐ. പറഞ്ഞു. ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
- - - -
 നാദാപുരം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജു-കളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്ന ണിക്ക് വന്‍ മുന്നേറ്റം. നാദാപുരം മേഖലയിൽ എല്ലാ കോളേജു കളിലും തനിച്ച് മത്സരിച്ച എം.എസ്.എഫ് ഉജ്ജ്വല വിജയം നേടി ഭരണ സാരഥികളായി.   തെരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം കോളജു കളിലും എം.എസ്.എഫ് ഒറ്റക്കും യു.ഡി.എസ്.എഫ് മുന്നണിയായും വിജയം കൊയ്തു. ഇതോടെ കാമ്പസുകളിൽ നിന്നും ചുവപ്പിൻറെ ആധിപത്യം അവസാനിക്കുകയാണ്. അക്രമ രാഷ്ട്രീയവും, അനാവശ്യ സമരങ്ങളും കണ്ടു മടുത്ത വിദ്യാർഥികൾ കൂട്ടത്തോടെ എം.എസ്. എഫ് സഖ്യത്തിന് വോട്ടു നൽകിയതോടെയാണ്  എസ്.എഫ്.ഐ നിലംപരിശായത്.   കോഴിക്കോട് ജില്ലയില്‍ എ.വി ഹാജി കോളജ് മേപ്പയ്യൂരില്‍ എം.എസ്.എഫ് - കെ.എസ്.യു സഖ്യവും ഐഡിയല്‍ കുറ്റ്യാടി, നാഷണല്‍ പുളിയാവ് എം.എസ്.എഫ് ഒറ്റക്കും ജയിച്ചു. കെ.എം.ഒ കൊടുവള്ളിയും പേരാമ്പ്ര ഡി.എന്‍ കോളജ് ഒഫ് ആര്‍ട്‌സ് സയന്‍സും എതിരില്ലാത്ത ജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. കരുവാരക്കുണ്ട് നജാത്ത് എം.എസ്.എഫ് നേടി. തൃശൂര്‍ ജില്ലയിലെ മദര്‍ കോളജ് പെരുവള്ളൂര്‍ എം.എസ്.എഫ് എസ്.എഫ്.ഐയില്‍നിന്ന് തിരിച്ചു പിടിച്ചു.  മമ്പാട് എം.ഇ.എസ് കോളജില്‍ എം.എസ്.എഫാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കൊടുവള്ളി കെ.എം.ഒ കോളജില്‍ എം.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി എം.ഇ.എസില്‍ എസ്.എഫ്.ഐ ജയിച്ചു. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജ് എന്നിവ എം.എസ്.എഫ് തിരിച്ചു പിടിച്ചു. ചെര്‍പ്പുളശ്ശേരി സി.സി.എസ്.ടി കോളജ് എം.എസ്.എഫ് നേടി. കൊണ്ടോട്ടി ഇ.എം.ഇ.എ എം.എസ്.എഫിനു തന്നെ.. നാഷണല്‍ കോളജ് പുളിയാവ് എം.എസ്.എഫ് ഒറ്റക്ക് നേടി. എസ്.എഫ്. ഐയുടെ ചെങ്കോട്ടയായ മൊകോരി ഗവ. കോളജില്‍ ബി.ബി. എ അസോസിയേഷനും രണ്ടാം വര്‍ഷ പ്രതിനിധിയും എം.എസ്.എഫ് പിടിച്ചെടുത്തു. വോട്ടെണ്ണല്‍ തുടരുക യാണ്.

- - - - - -
പകല്‍സമയത്തെ കഠനിമായ ചൂടും രാവിലത്ത് പ്രകൃതിയിലെ ഈര്‍പ്പവും കൂടാതെ ഇടക്ക് പെയ്യുന്ന ചാറല്‍ മഴയുമെല്ലാം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. യുഎഇയിലെ കാലാവസ്ഥ മാറ്റം ഉള്‍ക്കൊള്ളാനാകാതെ ജനം ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലാണ് സ്ഥിതി ആശങ്കാജനകമായിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ ചൂടു 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് . ഇതു മൂലം പുറത്തിറങ്ങനാകാത്ത സ്ഥിതിയാണ് യുഎഇയില്‍. കൂടാതെ ഇന്നലെ ഷാര്‍ജ, അല്‍ ദായ്ദ്, എന്നിവിടങ്ങളില്‍ മഴയും പെയ്തിരുന്നു. കാലവസ്ഥാ മാറ്റം ജനങ്ങള്‍ക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്.
ദുബായ്, അബുദാബി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ ചൂടു സഹിക്കാനാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന ചൂടും രാവിലെ ഈര്‍പ്പവുമെല്ലാം താങ്ങാനാകുന്നില്ല. അല്‍ അയിനിലെ കാലാവസ്ഥയും മോശമാണ്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കൂടാതെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതയോടെ ഇരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. താഴ വരയിലുള്ളവരും ഉയര്‍ന്ന മേഖലയില്‍ താമസിക്കുന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു. ദൂര യാത്ര കഴിവതും ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.


ഒരാള്‍ക്ക് അയച്ച മെസേജ് മറ്റൊരാള്‍ക്ക് പൊകുക എല്ലാവര്‍ക്കും സംഭവിച്ചിട്ടുള്ള ഒരു അബദ്ധമാകാം ഇത്. ഈ ചെറിയൊരബദ്ധം കൊണ്ട് പല വമ്പന്‍ പ്രശ്നങ്ങളില്‍ ചാടിയിട്ടുള്ളവരും ഉണ്ടാകാം. എന്നാല്‍ ഇതിന് ഒരു പരിഹാരമുണ്ടാകുകയാണ് ഈ പരിഹാരമാണ് ഇന്‍വിസിബ്ള്‍ ടെക്സ്റ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന്‍ വഴി അയച്ചു കഴിഞ്ഞ മെസേജ് ഡിലീറ്റ് ചെയ്യാം. പക്ഷെ, അത് സ്വീകരിക്കുന്ന ആള്‍ അയച്ച മെസേജ് തുറക്കും മുമ്പ് ഡിലീറ്റ് ചെയ്യണമെന്ന് മാത്രം.
ഇത് കൂടാതെ ഇന്‍വിസിബ്ള്‍ ടെക്സ്റ്റ് ആപ്പില്‍ നിന്നും ടെക്സ്റ്റ്, വീഡിയോ, വോയിസ്, ചിത്രം തുടങ്ങിയവയും മറ്റുള്ളവര്‍ക്ക് അയക്കാന്‍ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ അയക്കുന്ന മെസേജുകള്‍ നമ്മള്‍ തീരുമാനിക്കുന്ന സമയത്തിനുള്ളില്‍ സ്വീകരിക്കുന്ന വ്യക്തി തുറന്ന് നോക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയ്ഡിലും ഈ ആപ്ലിക്കേഷന്‍ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.