തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ കൂട്ടി റെഗുലേറ്ററി കമ്മീഷന് ഉത്തരവിട്ടു. നിരക്കുകളില്‍ എട്ടര ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ആദ്യ നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും. നാല്പത് യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ വളരെകൂടിയ നിരക്ക് നല്‍കേണ്ടിവരും.
സബ്സിഡി ബി.പി.എല്ലുകാര്‍ക്ക് മാത്രമാക്കുന്നതോടെ ആള്‍താമസമില്ലാത്ത വീടുകളിലും ഫ്ലൂറ്റുകളും കുറഞ്ഞ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കിലും സബ്സിഡിക്ക് പുറത്താകും. ഇപ്പോള്‍ സൗജന്യനിരക്ക് 23 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നുണ്ട്. എന്നാല്‍ കമ്മീഷന്റെ അന്വേഷണത്തില്‍ ഇതില്‍ 10 ലക്ഷത്തോളം ഉപഭോക്താക്കള്‍ വന്‍കിട ഫ്ലൂറ്റുകളും വീടുകളും വാങ്ങി അടച്ചിട്ടിരിക്കുന്നവരാണ്. ഇവര്‍ക്ക് സൗജന്യം ഒഴിവാക്കുന്നതോടെ സര്‍ക്കാരിന്റെ സബ്സിഡി ബാധ്യത വന്‍തോതില്‍ കുറയും.
പുതുക്കിയ നിരക്ക്
0-40 യൂണിറ്റ് വരെ 1.50 രൂപ
0-50 യൂണിറ്റ് വരെ 2..80 രൂപ
51-100 യൂണിറ്റ് വരെ 3.20 രൂപ
101-150 യൂണിറ്റ് വരെ നാല് രൂപ
151-200 യൂണിറ്റ് വരെ 5.50 രൂപ
201-250 യൂണിറ്റ് വരെ 6.75 രൂപ
250 യൂണിറ്റിന് മുകളില്‍ കൂടിയ നിരക്ക്. ഇവര്‍ എല്ലാ യൂണിറ്റിനും അഞ്ച് രൂപ നിരക്കില്‍ അതികം നല്‍കേണ്ടിവരും.
No comments