സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാലും മമ്മൂട്ടിക്ക് ഒന്നും സംഭവിക്കില്ല . തുടര്‍ച്ചയായി സനിമകള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും കൈനിറയെ ചിത്രങ്ങളാണ് മെഗാസ്റ്റാറിന് ഉള്ളത്. ആറു സിനിമകളിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ അഭിനയിക്കാന്‍ കരാറായിരിക്കുന്നത്. നവാഗതനായ അജയ് വാസുദേവിന്റെ രാജാധിരാജയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ലക്ഷ്മി റായിയാണ് നായിക. സിബി കെ. തോമസ്ഉദയ്കൃഷ്ണ കൂട്ടുകെട്ടില്‍ പിറക്കുന്ന തിരക്കഥ മമ്മൂട്ടിയുടെ ഇമേജിനെ മുതലാക്കിക്കൊണ്ടുള്ള ചിത്രമാണ്. ഓണത്തിനാണ് ചിത്രം തിയറ്ററിലെത്തുക. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഒരുക്കമാണ് പിന്നീട് മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം. മംമ്ത മോഹന്‍ദാസ് ആണ് നായിക. സാധാരണക്കാരനായ വേണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. ആശാ ശരത്, ടി.ജി. രവി, സുനില്‍ സുഖദ എന്നിവരാണു മറ്റു താരങ്ങള്‍. ജോഷിയുടെ അസോസിയേറ്റ് ആയിരുന്ന ജമാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തത്. മിലന്‍ ജലീല്‍ ആണ് നിര്‍മാണം. നായികയെ തീരുമാനിച്ചിട്ടില്ല. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തത്. കറുത്ത പക്ഷികള്‍ക്കു ശേഷം രണ്ടുപേരും ഒന്നിക്കുന്ന ചിത്രമാണിത്.ആമേന്റെ തിരക്കഥ എഴുതിയ പി.എസ്. റഫീഖ് ആണ് ഇതിനും പേന ചലിപ്പിക്കുന്നത്. ഹായ് അയാം ടോണിക്കു ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണു നായകന്‍. അച്ഛന്‍ ലാലും ഇതില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തത്. മമ്മൂട്ടിയെ മേക്കപ്പ്മാന്‍ ആയിരുന്ന ജോര്‍ജ് ആണ് നിര്‍മാണം. മാര്‍ത്താണ്ഡന്റെ ആദ്യചിത്രമായ ദൈവത്തിന്റെ സ്വന്തം കഌറ്റസില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.ഇതിനെല്ലാം പുറമെ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും. മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് ഉടന്‍ തിയറ്ററിലെത്തും - See more at: http://pathramonline.com/?p=17029#sthash.uHcIh3hV.dpuf
സിനിമകള്‍ പരാജയപ്പെടുമ്പോഴും മമ്മുട്ടിക്ക് കൈനിറയെ ചിത്രങ്ങള്‍

No comments