മക്കള്‍ സ്കൂള്‍ വിട്ട് വീട്ടില്‍ എത്തുമ്പോള്‍ ആദ്യം ചോദിക്കുക എന്താ അമ്മേ കഴിക്കാന്‍ ഉള്ളത് എന്നാവും. എന്നും വ്യത്യസ്തമായ പലഹാരം തന്നെ അവര്‍ക്ക് വേണം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു നാലുമണി പലഹാരമാണ് സവാളബജി.
1. സവാള (നേര്മയായി അരിഞ്ഞത് ) 4 എണ്ണം2. കടലപ്പൊടി ഒരു കപ്പ്3. കായപ്പൊടി 1/2 ടീസ്പൂണ്‍4. ഇഞ്ചി (ചതച്ചത്) ഒരു ടീസ്പൂണ്‍5. മുളകുപൊടി, ഗരംമസാല, കുരുമുളകുപൊടി 1/2 ടീസ്പൂണ്‍ വീതം6. ഉപ്പ് ആവശ്യത്തിന്7. വെളിച്ചെണ്ണ ആവശ്യത്തിന്തയ്യാറാക്കുന്ന വിധം
അല്പം വെള്ളത്തില്‍ ഒന്നു മുതല്‍ ആറ് വരെ ചേരുവകള്‍ ഒന്നിച്ചാക്കി ചേര്‍ത്ത് സെറ്റാക്കുക. ഒരു ഫ്രൈപാനില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അല്പാല്പമായി കോരിയിട്ട് പൊരിച്ചെടുക്കാം. റ്റൊമാറ്റോ സോസിനൊപ്പം ചൂടോടെ വിളമ്പാം.
No comments