Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » വിവാഹം മംഗളകരമായ ഒരു കർമ്മമാണ്‌ .... അത് മംഗളമായി തന്നെ നടക്കട്ടെ.....
«
Next
Newer Post
»
Previous
Older Post


സ്നേഹ നിധിയായ ഭാര്യയുടെ ചുംബനവും വാങ്ങിയാണ് അയാള്‍ ഓഫീസിലേക്ക് ഇറങ്ങിയത്‌...ലിഫ്റ്റില്‍ നില്ക്കു മ്പോള്‍ അയാള്‍ ഓര്ത്തുക..ഇത്രയും സ്നേഹവും സൌന്തര്യവും ഉള്ള ഭാര്യയെ കിട്ടിയത് തന്റെ ഭാഗ്യമാണെന്ന്.
രണ്ടു മാസം മുമ്പായിരുന്നു ഇയാളുടെ വിവാഹം..ലക്ഷങ്ങള്‍ പൊടിപൊടിച്ച വമ്പന്‍ കല്യാണം.ഗാനമേളയും,ബാണ്ട് വാദ്യവും,ശിങ്കാരി മേളവും....ഒക്കെയായി നാടിനെ ആഘോഷതിലാക്കിയ കല്യാണം..
സ്ത്രീധനമായി നൂറ്റൊന്നു പവന്റെം കൂടെ കിട്ടിയ ബെന്സ്ണ കാറിലേക്ക് ലാപ്ടോപ് വച്ച് ഡ്രൈവ് ചെയ്യാനോരുങ്ങുംബോഴാണ് ഫ്ലാറ്റിനടിയില്‍ കുറച്ചു ചെറുപ്പക്കാര്‍ കൂടി നില്ക്കു ന്നത് അയാള്‍ കണ്ടത്..മൊബൈലിലേക്ക് നോക്കി എന്തോ കാണുകയായിരുന്നു അവര്‍...ഇടയ്ക്കിടയ്ക്ക് തന്നെ അവര്‍ തുറിച്ചു നോക്കുകയും ചെയ്യുന്നു..എന്താണെന്നറിയാനുള്
ള ആകാംക്ഷയില്‍ അവരുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും അവര്‍ പതിയെ സ്ഥലം കാലിയാക്കി...
എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ചു അയാള്‍ കാറെടുത്തു...കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഒടുക്കത്തെ ട്രാഫിക്...വാഹനങ്ങള്‍ വരി വരിയായി നിര്ത്തി യിട്ടിരിക്കുന്നു...ഈ ഗതാഗത കുരുക്കു മാറ്റാതെ നമ്മുടെ നാട് നന്നാവില്ല എന്ന് അയാള്‍ മനസ്സിലോര്ത്തുര..പെട്ടെന്ന് ആരോ സൈഡ് ഗ്ലാസ്സില്‍ മുട്ടി..നോക്കിയപ്പോള്‍ ഒരു പിഞ്ചു കുഞ്ഞിനേയും എടുത്തു കൊണ്ട് ഒരു ഭിക്ഷക്കാരി..സഹതാപം തോന്നിയ അയാള്‍ പോക്കെറ്റില്‍ നിന്നും കുറച്ചു ചില്ലറയെടുത്ത് ഗ്ലാസ്‌ അല്പ്പം താഴ്ത്തി ആ സ്ത്രീക്ക് നല്കി ..
അപ്പോഴാണ്‌ അയാള്‍ ശ്രദ്ദിച്ചത്‌..തൊട്ടടുത്തുള്ള ബൈക്കില്‍ നിന്നും രണ്ടു ചെറുപ്പക്കാര്‍ തന്നെ ഉറ്റു നോക്കുന്നു.എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു..ഒടുവില്‍ വലതു തള്ള വിരല്‍ ഉയര്ത്തി ഒരു ആന്ഗ്യവും...എന്തുവാടാ തന്റെയൊക്കെ കഥ...ഒരു ഡയലോഗും....
മറുതെന്തെങ്കിലും പറയും മുമ്പ് വാഹനങ്ങള്‍ നീങ്ങി തുടങ്ങി..കാര്‍ മുന്നോട്ടെടുക്കുമ്പോഴും അയ്യാളുടെ ചിന്ത ആ ചെറുപ്പക്കാര്‍ പറഞ്ഞതിനെ കുറിചോര്തായിരുന്നു.
ലുസിയ ടവറിന്റെ ആറാം നിലയിലായിരുന്നു അയാളുടെ ഓഫീസ്.കെ എം ഐ ടി സോലുഷന്‍ എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ ആയിരുന്നു. അയാള്‍.
കാര്‍ പാര്ക്ക് ‌ ചെയ്തു ഓഫീസിലേക്ക് നടക്കുമ്പോള്‍ ഇച്ചിരി നേരത്തെ ആയോ എന്നൊരു സംശയം അയാള്ക്കു ണ്ടായിരുന്നു.ഓഫീസില്‍ ചെന്ന് കയറുമ്പോള്‍ എല്ലാവരും അക്കൌണ്ടന്റ് സതീശന്റെ കമ്പ്യുടരിനു മുന്നിലാണ്....ഓഫീസില്‍ ഫേസ് ബുക്ക് നിരോധിച്ചതാണ്..പിന്നെന്താ ഇവരെല്ലാവരും അയാളുടെ കാബിനില്‍...അയാള്‍ ശബ്ദമുണ്ടാക്കാതെ അവരുടെ പിറകെ ചെന്ന് നിന്നു....
ഇതാണോ പുള്ളിക്കാരന്റെ ഭാര്യ..ഹോ എന്നാ ആട്ടമാ...
ഇയാള്ക്കൊന്നും നാണമില്ലേ സ്വന്തം ഭാര്യയെ കൊണ്ട് ഇങ്ങനെ ആള്ക്കാകരുടെ ഇടയില്‍ വച്ച് അഴിഞാടിപ്പിക്കാന്‍.....
എന്തായാലും സാദനം മൊതലാ മോനെ..അവന്റെയൊക്കെ ഭാഗ്യം...നീ അത് എന്റെം വാളിലെക്കും ഒന്ന് സെന്റ്് ചെയ്യ്‌.....
അയാള്ക്ക് ‌ കാര്യങ്ങള്‍ മനസ്സിലായി..തന്റെ കല്യാണ വീഡിയോ ആണ്. മണ്ഡപത്തില്‍ നിന്നു താനും തന്റെ ഭാര്യയും കൂടെ ഡാന്സ്റ ചെയ്യുന്ന രംഗങ്ങളാണ് ഇവന്മാര്‍ ആസ്വദിക്കുന്നത്....
hey what happening here?????
അയാള്‍ ഉച്ചത്തില്‍ അലറി..അപ്പോഴാണ് അയാള്‍ പിന്നില്‍ വന്നു നില്ക്കു ന്നത് ജോലിക്കാര്ക്ക് മനസ്സിലായത്‌....എല്ലാവരും ദ്രിതിയില്‍ അവരവരുടെ കാബിനില്‍ ചെന്ന് ഇരുന്നു...കലി തുള്ളി അയാള്‍ അകത്തേക്കും....
അയാള്‍ ആകെ അസ്വസ്ഥനായിരുന്നു.ലാപ് തുറന്നു എഫ് ബി ഓപ്പണ്‍ ചെയ്തു..അത് കലക്കി അളിയാ എന്നാ പേജില്‍ ദേ കിടക്കുന്നു തന്റെ വീഡിയോ......12000ന് മുകളില്‍ ഷെയര്‍.....അയാള്‍ വിറയ്ക്കുന്ന കൈകളോടെ മൗസ് താഴേക്ക്‌ സ്ക്രോല്‍ ചെയ്തു... ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കണം.............അവനെ മാത്രം പറഞ്ഞിട്ടെന്താ അവളുടെ ആട്ടം കണ്ടില്ലേ സില്കിനെ പോലെ.....കാശുള്ളവര്ക്ക് എന്തും ആവാം എന്ന് ഈ വീഡിയോ തെളിയിച്ചു...,,,തുടങ്ങി ഒരു പാട് കമ്മെണ്ടുകള്‍.....
അയാളുടെ ഫോണ്‍ റിംഗ് ചെയ്തു......ഡാ ഞാനാണ് ദാസന്‍ ആ വീഡിയോ നന്നായിട്ടുണ്ട് കേട്ടോ...ശരിക്കും പൊളിച്ചു...പ്രതേകിച്ചു നിന്റെ ഭാര്യേടെ ഡാന്സ്ച...ഗംഭീരം...എന്റെ് റൂമിലെ എല്ലാവര്ക്കും ഇഷ്ട്ടായി തന്റെ ഭാര്യയെ...കൂടുതല്‍ കേള്ക്കും മുമ്പ് അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു..
...
മിക്ക പേജുകളും അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.ഒരു പാട് ഷെയറുകളും വന്നിട്ടുണ്ട്.ഛെ...
അയാള്‍ തന്റെ കല്യാണം കവര്‍ ചെയ്ത സ്റ്റുഡിയോക്കാരനെ വിളിച്ചു...''ആരാടോ എന്റെു കല്യാണ വീഡിയോ എഫ് ബി യില്‍ കയറ്റിയത്..
''
സര്‍ ഞാനാണ്....ആ വീടിയോക്ക് എന്താന് കുഴപ്പം..ഞങ്ങള്ക്ക്റ ഒരു പാട് നല്ല വര്ക്കു കള്‍ ഈ ഒരൊറ്റ വീഡിയോയിലൂടെ ലഭിച്ചു......
''
ഓ അപ്പൊ താന്‍ പരസ്യത്തിനു വേണ്ടിയാണ് ആ വീഡിയോ എന്റെ് സമ്മതമില്ലാതെ കയറ്റിയത് അല്ലെ...ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ആ വീഡിയോ എഫ് ബി യില്‍ നിന്നും ഒഴിവായിരിക്കണം .ഇല്ലെങ്കില്‍ നമ്മള്‍ ഇനി കാണുന്നത് കോടതിയില്‍ വച്ചായിരിക്കും.'' അയാള്‍ ദേഷ്യത്തോടെ ഫോണ്‍ ഡിസ്കണക്ട് ചെയ്തു.
ആ ശീതീകരിച്ച ഓഫിസിനകതും അയാള്‍ വിയര്ത്തു ...കാലത്ത് ഫ്ലാറ്റിനു താഴെ കണ്ടവര്‍,ബൈകിലെ ചെറുപ്പക്കാര്‍ ..എല്ലാവരും തന്നെ നോക്കിയത് ഈ വീഡിയോ കാരണമാണെന്ന് അയാള്ക്ക്ക‌ മനസ്സിലായി. ഓര്ക്കുതന്തോറും അയാളുടെ അസ്വസ്ഥത വര്ധിെച്ചു.പിന്നെ കൂടുതല്‍ സമയം അവിടെ നില്ക്കാോന്‍ അയാള്ക്ക് ‌ കഴിഞ്ഞില്ല.അയാള്‍ വീട്ടിലേക്കു തിരിച്ചു.
പതിവില്ലാത്ത സമയത്ത് ഭര്ത്താ വിനെ കണ്ട ഭാര്യ ചോദിച്ചു ...എന്താ ഈ സമയത്ത്....
നീ കണ്ടോ ആ വീഡിയോ....
ഓ ഞാനത് പറയുവാന്‍ ഇരിക്കുവാര്ന്നുെ...എന്റെ. കൂട്ടുകാരികള്‍ ഒക്കെ വിളിചിട്ടുണ്ടായിരുന്നു..എല്ലാര്ക്കും ഇഷ്ട്ടായി ആ വീഡിയോ...അവരോടൊക്കെ ഷെയര്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്...അവരുടെ ഭര്ത്താണക്കന്മാര്ക്ക് എന്നെ കണ്ടു അസൂയയാത്രേ.....എത്ര നന്നായിട്ടാ ഞാന്‍ ഡാന്സ്ാ ചെയ്യുന്നത് എന്ന് പറഞ്ഞൂത്രേ...
മനുഷ്യന് പുറത്തിറങ്ങി നടക്കാന്‍ വയ്യാതായി...അതിനു അടിയില്‍ എഴുതിയ കമന്റ്റുകള്‍ വായിച്ചോ നീ...നിന്റെ വല്ല്യുപ്പയെ വരെ പരിഹസിച്ചിട്ടുണ്ട്...
ഇക്ക എന്താ ഇങ്ങനെ ..പറയുന്നവര്‍ പറയട്ടെ ..അല്ലേലും കാശുള്ളവര്‍ നടത്തുന്ന കല്യാണങ്ങള്ക്ക് പണ്ടേ പുച്ഛമാ മറ്റുള്ളവര്ക്ക്്...ഒരു ഡാന്സ്ന ചെയ്തു എന്ന് വച്ച് ആകാശം ഇടിഞ്ഞു വീഴുമോ...എന്റെല ഉപ്പാക്ക് ഒറ്റ മോളാ ഞാന്‍...ജീവിതത്തില്‍ ഒരു തവണ മാത്രമല്ലേ ഈ ആഖോഷമുള്ളൂ...മറ്റുള്ളവര്ക്ക് എന്ത് കാര്യം നമ്മുടെ കല്യാണത്തില്‍ തലയിടാന്‍,,,,അസൂയ അല്ലാതെന്താ.....
സ്വന്തം ഭാര്യയുടെ സൌന്തര്യം മറ്റുള്ളവരുടെ വായില്‍ നിന്നു കേള്ക്കേ ണ്ടി വരുന്ന ഒരു ഭര്ത്താടവിന്റെ അവസ്ഥ നിനക്ക് മനസ്വിലാവില്ല.. പെട്ടെന്ന് അയാളുടെ ഫോണ്‍ ഒന്ന് കൂടി ബെല്ലടിച്ചു....
മച്ചാനെ ഞാന്‍ സുനിയാ ഇപ്പോഴാ വീഡിയോ കണ്ടത്...കല്യാണത്തിന് വരാത്തതിന്റെ സങ്കടം മാറി...സത്യത്തില്‍ അവളെ പോലെ ഒരു സുന്തരിയെ കിട്ടിയത് നിന്റെ ഭാഗ്യാട്ടോ,,,,
ദേഷ്യം കയറിയ അയാള്‍ ഫോണ്‍ തറയിലേക്കു എറിഞ്ഞു..........
#######################################################
വിവാഹം രണ്ടു ജീവിതങ്ങള്‍ കൂടിച്ചേരുന്ന അസുലഭ മുഹൂര്ത്ത്മാണ്..പരസ്പര വിശ്വാസവും,സ്നേഹവും,ബഹുമാനവും ചാലിച്ച താലി കഴുത്തില്‍ ചാര്ത്തു ന്ന പവിത്രമായ വിവാഹം എന്നാ ചടങ്ങിനു സത്യത്തില്‍ ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന ആര്ഭാാട ആഘോഷങ്ങള്‍ ആവശ്യമുണ്ടോ...വിവാഹം എങ്ങനെ നടത്തണം എന്നത് തികച്ചും വ്യക്തി സ്വാതന്ത്ര്യം ആണെങ്കിലും സമൂഹത്തില്‍ നിന്നും ചില ചോദ്യങ്ങള്‍ ഉയരുകയാണ്..ലക്ഷങ്ങള്‍ മുടക്കി ബാണ്ട് വാദ്യവും,ശിങ്കാരി മേളവും ,ഗാനമേളയും ഒക്കെയായി വിവാഹം പൊടിപൊടിക്കുമ്പോള്‍ അയാള്‍ വീട്ടിലെ ചെറ്റക്കുടിലില്‍ കല്യാണപ്രായം കഴിഞ്ഞിട്ടും സാമ്പതികതിന്റെ പേരില്‍ വിവാഹം നടക്കാതെ പോവുന്ന നമ്മുടെ സഹോദരിമാരെ നാം കാണാതെ പോവുന്നു.
ഈയടുത്ത് കോട്ടക്കലില്‍ നടന്ന ഒരു ഒരു പ്രശസ്ത വ്യക്തിയുടെ കല്യാണത്തിന് കുഴിച്ചു മൂടിയത് ബാക്കി വന്ന അറുപതു കിലോ അരിയുടെ ചോറും,അത്രയ്ക്ക് തന്നെ ഇറച്ചിയും തന്നെ ആയിരുന്നു എന്നറിയുംപോഴേ ഈ വിവാഹ ദൂര്ത്തി ന്റെ ആഴം എത്രയെന്നു മനസ്സിലാവൂ.....
ഇവിടെയാണ്‌ ഷാഫി പറമ്പില്‍,ആഷിക് അബു തുടങ്ങിയ ചെറുപ്പക്കാര്‍ വ്യത്യസ്തരാവുന്നത്...കല്യാണത്തിന് വേണ്ടി മാറ്റി വച്ച തുക പാവങ്ങളെ സഹായിക്കാന്‍ ചിലവിട്ട ഇവരുടെ മാതൃക നമുക്ക് പിന്തുടരാവുന്നതാണ്...
ഇത് പോലെ തന്നെ വിപത്താണ് കല്യാണ ദിവസം വരന്റെ സുഹൃത്തുക്കള്‍ ഒപ്പിക്കുന്ന തമാശകള്‍..?പണ്ടൊക്കെ ഇത് തമാശ മാത്രമായിരുന്നു എങ്കില്‍ ഇന്നത്‌ തമാശയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് തുടങ്ങിയിരിക്കുന്നു...വരന്റെ ബെഡില്‍ നായ്കുരണ പോടീ വിതറുക..വധൂ വരന്മാരെ കഴുതപ്പുറത്തും,jcbയുടെ മുകളിലും എഴുന്നള്ളിപ്പിക്കുക,വധുവിനെ പാളയില്‍ ഇരുത്തി വലിപ്പിക്കുക തുടങ്ങി പല വിധ പേക്കൂത്തുകള്‍ ...ഞാന്‍ നേരില്‍ കണ്ട ഒരു സംഭവമുണ്ട്..വരന്റെ കാര്‍ തടഞ്ഞു നിര്തിതി അവന്റെണ ഭാര്യയോടു പച്ച തെറി പറയുന്ന സുഹൃത്തുക്കള്‍..അന്ന് ആദ്യ രാത്രിയില്‍ നടക്കാന്‍ പോവുന്ന സംഭവങ്ങളെ കുറിച്ചാണ് അവര്‍ പച്ചക്ക് ആ പെണ്ണിനോട് അവര്‍ വിശദീകരിച്ചു കൊടുത്തത്.
കോഴിക്കോട് ഒരു കല്യാണം മുടങ്ങിയത് ഔദിറ്റൊരിയത്തില്‍ നിക്കഹ് നടക്കുമ്പോള്‍ ഗുണ്ട് പൊട്ടിച്ചതിന്റെ പേരില്‍ നടന്ന കഷപിശയിലാണ്...സുഹൃത്തുക്കളുടെ തമാശ അതിര് വിടുമ്പോള്‍ പല വിവാഹങ്ങളും ,കല്യാണ ദിവസം തന്നെ മുടങ്ങുന്ന അവസ്ഥ വരെ എത്തുന്നു..പ്രോത്സാഹിപ്പിക്കണോ നമ്മള്‍ ഇത്തരം തെമ്മാടിതരങ്ങളെ???തീര്ച്ച്യായും മഹല്ല് കമ്മറ്റിയും ,അമ്പല കമ്മിറ്റിയും,പള്ളി കമ്മിറ്റിയും ഒക്കെ ഇടപെട്ടു ഇത്തരം കോപ്രായങ്ങള്‍ ഒരു പരിതി വരെ നിയന്ത്രിക്കാവുന്നതാണ്.അതിലുപരി നാം സ്വയം എടുക്കുന്ന തീരുമാനങ്ങളിലൂടെയും
കല്യാണത്തിന് കൊഴുപ്പ് കൂട്ടാന്‍ വരുന്ന ക്യാമറാമാന്റൊ മുന്നില്‍ ആടിത്തിമിര്ക്കുമ്പോള്‍ ഒന്നോര്ക്കുംക ..നിങ്ങളുടെ അനുവാദമില്ലാതെ അയാള്‍ നിങ്ങളുടെ കല്യാണ വീഡിയോ..ഔട്ഡോര്‍ തുടങ്ങിയവ സോഷ്യല്‍ നെറ്റ്‌വര്ക്ക്ക ളില്‍ പോസ്റ്റ് ചെയ്യുന്നുണ്ടോ എന്ന്...മറിച്ച് നിങ്ങളുടെ അനുവാദത്തോടെ ...അല്ലെങ്കില്‍ നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഭാര്യയെ അണിയിച്ചൊരുക്കി ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്കില്‍ ഒന്നോര്ക്കു്ക.....
''''
വസ്ത്രത്തിന്റെ സ്ഥാനമൊന്നു മാറിയാല്‍ കണ്ണ് കൊണ്ട് വ്യഭിചരിക്കുന്ന ആയിരക്കണക്കിന് ഞരമ്പ്‌ രോഗികളുടെ ഇടയിലേക്കാണ് ഇത്തരം വീടിയോകളിലൂടെ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ കൂട്ടിക്കൊടുക്കുന്നത്....ചവറ്റു കൂനയില്‍ കിടക്കുന്ന ചപ്പും ചവറും വരെ പോസ്റ്റ്‌ ചെയ്തു ലൈക് നേടാന്‍ ശ്രമിക്കുന്ന പേജുകള്ക്ക്് നിങ്ങളുടെ വിവാഹം ഒരു ചാകര ആവാതിരിക്കട്ടെ..നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ സ്വകാര്യമായി തന്നെ ഇരിക്കട്ടെ...
വിവാഹം മംഗളകരമായ ഒരു കർമ്മമാണ്‌ .... അത് മംഗളമായി തന്നെ നടക്കട്ടെ.....

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply