Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ളസ് ഒ ക്ടോബര്‍ 17ന് ഇന്ത്യയിലുമെ ത്തും
«
Next
Newer Post
»
Previous
Older Post


സെപ്റ്റംബര്‍ 19ന് അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോങ് വിപണികളില്‍ ഇറങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍  ഒക്ടോബര്‍ 17ന് ഇന്ത്യയിലുമത്തെും. സെപ്റ്റംബര്‍ 12 മുതല്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. സാധാരണ മറ്റ് രാജ്യങ്ങളിലിറങ്ങി മാസങ്ങള്‍ക്കുശേഷം ഇന്ത്യയിലിറങ്ങുന്ന പതിവ് ഇത്തവണ കമ്പനി പാടേ മറന്നിട്ടുണ്ട്. ഗ്രേ, സില്‍വര്‍, സ്വര്‍ണ നിറങ്ങളിലാണ് ലഭിക്കുക. നാനോ സിം ആണ് ഉപയോഗിക്കേണ്ടത്. തറയില്‍വീണാലും പൊട്ടിച്ചിതറാത്ത ഡിസ്പ്ളേക്ക് വിരല്‍പാട് വീഴാത്ത ഒലിയോഫോബിക് കോട്ടിങ്ങുമുണ്ട്. പഴയ അലൂമിനിയം ശരീരമാണെങ്കിലും എല്‍ഇഡിയില്‍ രാസപദാര്‍ഥങ്ങളായ മെര്‍ക്കുറിയും ഡിസ്പ്ളേ ഗ്ളാസില്‍ ആഴ്സനിക്കും ഒഴിവാക്കിയിട്ടുണ്ട്.
അഞ്ചും ആറും ഇഞ്ചുള്ള സ്മാര്‍ട്ട്ഫോണുകളുടെ വെല്ലുവിളികള്‍ നേരിടാനുറച്ച് നാല് ഇഞ്ച് സ്ക്രീനുമായി കൈയില്‍ ഒതുങ്ങിനിന്ന ഐഫോണ്‍ ഇത്തവണ വലിപ്പം കൂടിയ സ്ക്രീനുമായാണ് വന്നത്. 4.7 ഇഞ്ച് ഡിസ്പ്ളേയുള്ള ഐഫോണ്‍ ആറ്, ഫാബ്ലറ്റ് വിഭാഗത്തില്‍പെടുന്ന അഞ്ചര ഇഞ്ച് ഡിസ്പ്ളേയുള്ള ഐഫോണ്‍ ആറ് പ്ളസ് എന്നിവയാണ് ആപ്പിള്‍ ആളുകളുടെ അഭിരുചിക്കൊത്ത് രൂപകല്‍പന ചെയ്തിറക്കിയത്. അഞ്ച് മുതല്‍ 6.99 ഇഞ്ച് വരെയുള്ള ഫാബ്ലറ്റുകള്‍ പെട്ടെന്ന് ജനപ്രീതി പിടിച്ചുപറ്റിയതും ഐഫോണ്‍ വില്‍പനക്ക് മങ്ങലേറ്റതുമാണ് വലിയ സ്ക്രീനിനെക്കുറിച്ച് ചിന്തിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്.
യു.എസില്‍ രണ്ടുവര്‍ഷ കരാറില്‍ ഐഫോണ്‍ ആറ് 16 ജി.ബി മോഡലിന് 199 ഡോളര്‍ (12,000 രൂപ) , 64 ജി.ബി 299 (18,000 രൂപ) , 128 ജി.ബി 399 (24,000 രൂപ) എന്നിങ്ങനെ വിലയാകും. പ്ളസിന് ഇതില്‍ 100 ഡോളര്‍ വീതം കൂടുതല്‍ നല്‍കണം. ഇന്ത്യയിലെ വിലയെക്കുറിച്ച് സൂചനയില്ളെങ്കിലും അരലക്ഷത്തിനപ്പുറം വരുമെന്നാണ് കരുതുന്നത്.
ഒരുകൈയില്‍ സുഖമായി പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മുന്‍കാല ഐഫോണുകള്‍ നാല് ഇഞ്ചില്‍ ഒതുങ്ങിനിന്നത്. ഇപ്പോള്‍ വലിപ്പം കൂടിയെങ്കിലും ആ സവിശേഷത മാറുന്നില്ല. വിരല്‍ വലിപ്പം കുറഞ്ഞവര്‍ക്കും കൂടിയവര്‍ക്കും ഒരുപോലെ ഒരുകൈ കൊണ്ട് ഈ ഐഫോണും പ്രവര്‍ത്തിപ്പിക്കാം. ഇതിനായി ഹോം ബട്ടണില്‍ രണ്ട് തവണ തൊട്ടാല്‍ സ്ക്രീനിന്‍െറ മുകള്‍ഭാഗം നിരങ്ങിവരും. വീണ്ടും രണ്ട് തവണ തൊട്ടാല്‍ സാധാരണ നിലയിലാവും.
ഈവര്‍ഷം ആദ്യ പുറത്തിറക്കിയ ഐഒഎസ് എട്ട് ഓപറേറ്റിങ് സിസ്റ്റമാണ് നട്ടെല്ല്. ഐഫോണും മാക് കമ്പ്യൂട്ടറും തമ്മില്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഈ ഒ.എസിന്‍െറ വിശേഷങ്ങളിലൊന്ന്. ടൈപ്പ് ചെയ്യുന്നതറിഞ്ഞ് പൂര്‍ത്തിയാക്കുന്ന പ്രെഡിക്ടീവ് ടെക്സ്റ്റുള്ള ക്വിക് ടൈപ്പ് ഓണ്‍ സ്ക്രീന്‍ കീബോര്‍ഡ്, ആന്‍ഡ്രോയിഡിലെ പോലെ തേര്‍ഡ് പാര്‍ട്ടി കീബോഡ് പിന്തുണ, പല ഉപകരണങ്ങളുമായി ചേരുന്നതും ഫയല്‍ സേവ് ചെയ്യാന്‍ കഴിയുന്നതുമായ ഐ ക്ളൗഡ് സര്‍വീസ്, സിനിമ കാണാന്‍ തിയറ്റര്‍ പരതലും മറ്റും എളുപ്പമാക്കുന്ന സ്പോട്ട്ലൈറ്റ് സേര്‍ച്ച്, ഹോം ബട്ടണില്‍ ഞെക്കാതെ ‘ഹേ സിരി‘ എന്ന് പറഞ്ഞാല്‍ പ്രവര്‍ത്തനക്ഷമമാവുന്ന പേഴ്സണല്‍ അസിസ്റ്റന്‍റ് സിരി, മെസേജ് ആപ്പ് തുറക്കാതെ നോട്ടിഫിക്കേഷന്‍ സ്ക്രീനില്‍ നിന്ന് തന്നെ മറുപടി മെസേജ് അയക്കാനുള്ള സംവിധാനം, വൈ ഫൈ വഴി കോളിങ് സൗകര്യം, ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആപ്പുകള്‍ കുടുംബാംഗങ്ങളുമായി പങ്കിടാനുള്ള സൗകര്യം, കാറുകളിലെ സിസ്റ്റവുമായി ചേര്‍ന്ന് കൈയിലെടുക്കാതെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കാര്‍ പ്ളേ എന്നിവയാണ് ഒ.എസിന്‍െറ മറ്റ് വിശേഷങ്ങള്‍.
ഐഫോണ്‍ 5 എസിനേക്കാള്‍ 25 ശതമാനം വേഗം കൂടിയ രണ്ടാംതലമുറ 64 ബിറ്റ് എ8 പ്രോസസറാണ് ആറിന് ജീവനേകുക. 5 എസില്‍ എ7 ചിപ്പായിരുന്നു. 200 കോടി ട്രാന്‍സിസ്റ്ററുകള്‍ മറ്റ് ജോലികള്‍ 25 ശതമാനവും ഗ്രാഫിക്സുകള്‍ 50 ശതമാനവും വേഗത്തിലാക്കാന്‍ സഹായിക്കുന്നു. 50 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമതയും നല്‍കുന്നു. ഗ്രാഫിക്സിന് എം8 മോഷന്‍ സഹ പ്രോസസറുമുണ്ട്്. വലിയ സ്ക്രീനായതിനാല്‍ ഗെയിമുകള്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇവ അവസരമൊരുക്കുന്നു.
മറ്റ് ഫോണുകള്‍ ഫുള്‍ ഹൈ ഡെഫനിഷനും ഫുള്‍ എച്ച്.ഡിയുടെ നാല് മടങ്ങ് വ്യക്തതയുള്ള ക്വാഡ് എച്ച്.ഡിയും വരെയുള്ള മിഴിവുമായി വന്നപ്പോള്‍ 5 എസുവരെ 1136X640 പിക്സല്‍ റസലൂഷനുള്ള റെറ്റിന ഡിസ്പ്ളേയില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ഐഫോണ്‍. ഇപ്പോള്‍ അല്‍പം മെച്ചപ്പെടുത്തി 1334 X 750 പിക്സല്‍ റസലൂഷനുള്ള റെറ്റിന എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേയാണ് ഐഫോണ്‍ ആറിന്. ഒരു ഇഞ്ചില്‍ 326 പിക്സലാണ് വ്യക്തത. 1920 X 1080 പിക്സല്‍ റസലൂഷനുള്ള ഫുള്‍ ഹൈ ഡെഫനിഷന്‍ ഐപിഎസ് ഡിസ്പ്ളേയാണ് ഐഫോണ്‍ ആറിന്. ഒരു ഇഞ്ചില്‍ 401 പിക്സലാണ് വ്യക്തത. വൈഡ് വ്യൂവിങ് ആംഗിളുള്ള മള്‍ട്ടിടച്ച് ഡിസ്പ്ളേയാണ്.
6.9 മില്ലീമീറ്റര്‍ കനമുള്ള ഐഫോണ്‍ ആറ് ഇതുവരെ ഇറങ്ങിയ ഐഫോണുകളില്‍ ഏറ്റവും കനം കുറഞ്ഞതാണ്. പ്ളസിന് 7.1 മില്ലീമീറ്ററാണ് കനം. ഇതിന് മുമ്പിറങ്ങിയ ഐഫോണ്‍ 5 എസിന് 7.6 മില്ലീമീറ്ററായിരുന്നു കനം. 5 എസിന്‍െറ ചതുര രൂപം വിട്ടുകളഞ്ഞ് മറ്റ് ഫോണുകളുടെ ചുവടുപിടിച്ച് അരികുകള്‍ കുറച്ചുകൂടി വളച്ചിട്ടുണ്ട്്. ഇത് ഐപാഡിന്‍െറ മനോഹാരിത പകരുന്നു.
ഐഫോണ്‍ 5ലും 5 എസിലും കണ്ട എട്ട് മെഗാപിക്സല്‍ ഐ സൈറ്റ് കാമറയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ആറും. എങ്കിലും ഏറെ പരിഷ്കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. മങ്ങിയ ഷോട്ടുകള്‍ ഒഴിവാക്കി വേഗത്തില്‍ ഓട്ടോ ഫോക്കസിങ്ങിന് സഹായിക്കുന്ന ബിഎസ്ഐ സെന്‍സറാണ്. സെക്കന്‍ഡില്‍ 240 ഫ്രെയിം വീതം വീഡിയോ എടുക്കാന്‍ കഴിയും. പിന്നീട് യഥാര്‍ഥ വേഗതയില്‍ കാണാനും പറ്റും. 43 മെഗാപിക്സല്‍ പനോരമ ചിത്രങ്ങളെടുക്കാന്‍ ഈ കാമറ ഉപകരിക്കും. സഫയര്‍ ക്രിസ്റ്റല്‍ ലെന്‍സ് കവറാണ്. ഓട്ടോ ഹൈ ഡൈനാമിക് റേഞ്ച്, ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷന്‍, നവീകരിച്ച ഫേസ് ഡിറ്റക്ഷന്‍, ഇരട്ട എല്‍ഇഡി ഫ്ളാഷുണ്ട്.1.2 മെഗാപിക്സല്‍ എച്ച്.ഡി മുന്‍കാമറയില്‍ വേഗത്തില്‍ ധാരാളം സെല്‍ഫികളെടുത്ത് നല്ലതൊന്ന് തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ബേസ്റ്റ് സെല്‍ഫി സംവിധാനമുണ്ട്.
സെല്ലുലര്‍ നെറ്റ്വര്‍ക്കിലും പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ 20 ഫ്രീക്വന്‍സി ബാന്‍ഡുകളുടെ പിന്തുണയുണ്ട്. ഫോര്‍ജി എല്‍ടിഇയിലും വേഗമേറിയിട്ടുണ്ട്. ഇത് സുഗമമായ റോമിങ്ങിന് സഹായിക്കും. ഒരേസമയം പല ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ഇത് 5 എസിനേക്കാള്‍ 50 ശതമാനം കൂടുതല്‍ വേഗതയും പ്രദാനംചെയ്യും. 802.11ac വൈ ഫൈ നിലവാരമുള്ളതിനാല്‍ 5 എസിനേക്കാള്‍ മൂന്നുമടങ്ങ് വേഗമുണ്ട്.
ഫോണില്‍ വിരല്‍തൊട്ട് പെമെന്‍റ് ടെര്‍മിനലുകളില്‍ പണമടക്കാന്‍ സഹായിക്കുന്ന ആപ്പിളിന്‍െറ പുതിയ മൊബൈല്‍ പണ വിനിമയ സംവിധാനമായ ‘ആപ്പിള്‍ പേ’ (Apple Pay) ആണ് ആറിലെ നൂതന സവിശേഷത. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ കണക്ടിവിറ്റി വഴി വിരലടയാള സെന്‍സര്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. ഓരോ ഇടപാടിനും പ്രത്യേകം നമ്പര്‍ ഉണ്ട്. വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുക.
5ഉം 5 എസും ബാറ്ററിയുടെ കാര്യത്തില്‍ ആപ്പിളിനെ ഏറെ പഴികേള്‍പ്പിച്ചിട്ടുണ്ട്. ഇതിന് മറുപടിയുമായി കൂടുതല്‍നേരം നിലനില്‍ക്കുന്ന ബാറ്ററിയുമായാണ് ആറിന്‍െറ അവതാരം. 5 എസ് വൈ ഫൈയില്‍ 10 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ആറ് 11ഉം, ആറ് പ്ളസ് 12 മണിക്കൂറും പ്രവര്‍ത്തിക്കും.
ആറില്‍ ത്രീജി സംസാരസമയം 14 മണിക്കൂറും ഇതിനേക്കാള്‍ ബാറ്ററി ശേഷിയുള്ള പ്ളസില്‍ സംസാരസമയം 24 മണിക്കൂറുമാണ്.
മര്‍ദമറിയുന്ന സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ളതിനാല്‍ ഉയര്‍ന്ന സ്ഥലത്താണോ താഴ്ന്ന സ്ഥലത്താണോ എന്നറിയാന്‍ കഴിയും. വ്യായാമത്തിന് ഇത് ഏറെ സഹായിക്കും.
വ്യായാമവും ശാരീരിക ക്ഷമതയും അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തും ഐ.ഒ.എസ് എട്ടിന്‍െറ പ്രത്യേകതയായ ഈ ആപ്പ്. ഉറക്കം, ധ്യാനം, ഭക്ഷണക്രമം എന്നീ വിവരങ്ങളും അറിഞ്ഞുവെക്കും. തേര്‍ഡ് പാര്‍ട്ടി ഹെല്‍ത്ത് ആപ്പുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
മെയില്‍, കാലാവസ്ഥ, ഹോം സ്ക്രീന്‍ എന്നിവക്കും ലാന്‍ഡ്സ്കേപ്പ് വ്യൂ ലഭിക്കും. ടൈപ്പിങ് സുഗമമാക്കാന്‍ കീബോര്‍ഡിന്‍െറ ലാന്‍ഡ്സ്കേപ്പ് കാഴ്ചയും പരിഷ്കരിച്ചിട്ടുണ്ട്. പരമ്പരാഗത കീബോര്‍ഡിന്‍െറ വശത്തായാണ് അധിക അക്ഷരങ്ങളുടെ വിന്യാസം. അതിനാല്‍ വേറെ ബട്ടണ്‍ അമര്‍ത്തേണ്ട.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply