Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » എം സാൻഡ്‌ സ്വപ്നവീട് നിർമ്മാണത്തിന്‌ നല്ലതാണോ...?
«
Next
Newer Post
»
Previous
Older Post


സ്വപ്‌നഗൃഹം പണിയുവാന്‍ ഒരുങ്ങുന്നവരുടെ മുന്‍പില്‍ ഇന്ന്‌ ഏറ്റവും വലിയ പേടിസ്വപ്‌നമായി മാറിയിരിക്കുന്നത്‌ മണലാണ്‌. മണലിന്റെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും വീടുപണിയുടെ ബഡ്‌ജറ്റിനെ തകിടം മറിക്കുവാന്‍ മാത്രം ശക്തമാണ്‌. കേരളത്തിലെ കെട്ടിട നിര്‍മ്മാണത്തില്‍ 2004 മുതല്‍ വന്‍ കുതിച്ച്‌ചാട്ടമാണ്‌ ഉണ്ടായത്‌. റിയല്‍ എസ്‌റ്റേറ്റ്‌ ലോബി പിടിമുറുക്കിയ തോടെ മണലിന്റെ വില വര്‍ദ്ധിക്കുകയും ആവ ശ്യം വര്‍ദ്ധിക്കുകയും ചെയ്തു. മണലിനു ക്ഷാമം ആരംഭിച്ചതോടെ മണല്‍ മാഫിയ സജീവമായി. കരിഞ്ചന്തയില്‍ ലഭിക്കുന്ന മണലിനു വലിയവില നല്‍കേണ്ട അവസ്‌ഥവന്നു. ഇരുപത്തയ്യായിരം രൂപവരെ ഒരു ലോഡ്‌മണലിനു നല്‍കേണ്ട അവസ്‌ഥയാണ്‌ കേരളത്തില്‍. മണല്‍ മാഫിയയെ നിയന്ത്രിക്കാന്‍ മണല്‍ കടത്ത്‌ ഗുണ്ടാ ആക്‌റ്റില്‍ പെടുത്തുകവരെ ചെയ്തു. കേരളത്തില്‍ പ്രധാന മായും പുഴകളില്‍ നിന്നും എടുക്കുന്ന മണലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എടുത്തിരുന്നത്‌. എന്നാല്‍ ഇന്നാവശ്യമായ മണലിന്റെ മൂന്നിലൊ ന്നു പോലും പുഴകളില്‍ നിന്നും ലഭ്യമല്ല. മണല്‍ ക്ഷാമം വന്നതോടെ കരമണലും ഉപയോഗിക്കു വാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ കോള്‍ നിലങ്ങ ളില്‍ (വയല്‍) നിന്നും വലിയ പമ്പ്‌സെറ്റുകള്‍ ഉപയോഗിച്ച്‌ അനധിക്യതമായി മണല്‍ ഊറ്റുന്ന രീതിയും ഉണ്ട്‌. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാലടിപ്പുഴ, തുടങ്ങിയവയില്‍ നിന്നുമാണ്‌ പ്രധാനമായും മണല്‍ എടുത്തിരുന്നത്‌. എന്നാല്‍ അവയില്‍ നിന്നും എടുക്കാവുന്നതിലും അധികം മണല്‍ എടുത്തതോടെ അവിടെയും പ്രതിസന്ധി കടന്നുവന്നു. ഭാരതപ്പുഴയടക്കമുള്ള കേരളത്തിലെ പുഴകളില്‍ വെള്ളത്തിന്റെ അളവുകുറഞ്ഞതും കരയിടിയുവാന്‍ തുടങ്ങിയതും, വ്യാപകമായ പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങുകയും ചെയ്തതോടെ പുഴകളില്‍ നിന്നുമുള്ള മണല്‍ വാരലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ഗവണ്‍മന്റ്‌ നിര്‍ബന്ധിതമായി. പുഴമണല്‍ മാത്രമല്ല കരമണലിന്റെ കാര്യത്തിലും ഇന്ന്‌ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആണ്‌ മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജി വിഭാഗം വഴി സര്‍ക്കാര്‍ നടത്തുന്നത്‌.
മണല്‍ പാസ്‌
കെട്ടിടം നിര്‍മ്മിക്കുവാന്‍ ഒരുങ്ങുന്നവര്‍ക്ക്‌ അതാതു പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തില്‍ നിന്നും കെട്ടിടം നിര്‍മ്മിക്കുവാ നുള്ള അനുമതി ലഭിച്ചാല്‍ ആ അനുമതിയും ഒപ്പം ഒരു അപേക്ഷയും സമര്‍പ്പിക്കുന്നവര്‍ക്ക്‌ മണല്‍പാസ്‌ നല്‍കുവാനുള്ള സംവിധാനം സര്‍ ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അപേക്ഷകര്‍ക്ക്‌ ആറുമുതല്‍ എട്ടുലോഡ്‌ വരെ മണല്‍ നിശ്‌ചിത കടവുകളില്‍ നിന്നും ലഭ്യമാക്കാനുള്ള പാസ്സുക ളാണ്‌ ഈ സംവിധാനത്തിലൂടെ നല്‍കുക. ഇതു പ്രകാരം പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന പാസുമായി കടവുള്‍പ്പെടുന്ന പ്രദേശത്തെ ഇതി നായുള്ള ഓഫീസില്‍ ബന്ധപ്പെടുകയും അവിടെ പേരു രജിസ്‌റ്റര്‍ ചെയ്യുകയും വേണം. തുടര്‍ന്ന്‌ അവര്‍ നിശ്‌ചയിക്കുന്ന ദിവസം ലോഡിനു നിശ്‌ചയിച്ചിട്ടുള്ള പണം അടച്ചാല്‍ ( സാധാരണ 1500 –1700 രൂപയാണ്‌, ലോഡിന്റെ അളവിനനു സരിച്ച്‌ വിലയില്‍ വ്യത്യാസം വരും) മണല്‍ പാസ്‌ ലഭിക്കും. മുന്‍ഗണനപ്രകാരമാണ്‌ ഇങ്ങ നെ പാസ്‌ അനുവദിക്കുന്നത്‌. ഈ പാസുമായി അതില്‍ പറഞ്ഞിരിക്കുന്ന ദിവസം ലോറിയുമായി കടവില്‍ ചെന്നാല്‍ മണല്‍ ലഭിക്കും. അല്‍പം ബുദ്ധിമുട്ടും കാത്തിരിപ്പുമുള്ള കര്യമാണിത്‌. അനധിക്യതമായി മണല്‍കടത്തുന്നവരില്‍ നിന്നും പിടിച്ചെടുക്കുന്ന മണല്‍ മൂന്നായി തരംതിരിച്ച്‌ ജില്ലാ ആസ്‌ഥാനങ്ങളിലെ “കലവറ” എന്ന സംവിധാനം വഴി കുറഞ്ഞവിലയ്ക്ക്‌ സര്‍ക്കാര്‍ മണല്‍ വിതരണം ചെയ്യുന്നുണ്ട്‌. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവര്‍ക്ക്‌ വീടുപണിയാന്‍ സഹായമാകുക എന്നതാണ്‌ ഇതിന്റെ പ്രധാന ഉദ്ദേശം.
കായല്‍ മണലും കരമണലും
പുഴകളിലെ മണല്‍ വാരലിനു നിയന്ത്രണം വന്ന തോടെ കായലുകളില്‍ നിന്നും വ്യാപകമായ മണലെടുപ്പ്‌ നടന്നിരുന്നു. ഇത്തരത്തില്‍ ശേഖ രിക്കുന്ന മണലില്‍ കക്കയുടേയും മറ്റും അവശി ഷ്‌ടങ്ങള്‍ ധാരാളമായി ഉണ്ടാകാറുണ്ട്‌. ഇതില്‍ ഉപ്പിന്റെ അംശം ഉണ്ടായാല്‍ അതു കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കും. കരയില്‍ നിന്നും മേല്‍പാളി മാറ്റിയെടുക്കുന്ന മണലിനെയാണ്‌ കരമണല്‍ എന്നു പറയുന്നത്‌. മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പിന്റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ഈ മണല്‍ എടുക്കുവാന്‍ പാടുള്ളൂ. കരമണല്‍ ഇന്ന്‌ കെട്ടിട നിര്‍മ്മാണത്തിന്‌ ധാരാളമായി ഉപയോ ഗിക്കുന്നുണ്ട്‌. ‘തരിമുഴുപ്പ്‌’ കുറവായതിനാല്‍ ഇത്തരം മണല്‍ കോണ്‍ക്രീറ്റിങ്ങിനു സാധാരണ ഉപയോഗിക്കാറില്ല. പ്ലാസ്‌റ്ററിങ്ങിനു ഉപയോഗി ക്കാവുന്നതാണ്‌.
ഡാമുകളിലെ മണല്‍
കേരളത്തിലെ വിവിധ ഡാമുകളില്‍ അടിഞ്ഞു കൂടിയ മണല്‍ പതിറ്റാണ്ടുകളായി മാറ്റാതെ കിടക്കുന്നുണ്ട്‌. ഇന്നത്തെ ആവശ്യത്തിനനുസ രിച്ച്‌ ഈ മണലെടുത്ത്‌ ഉപയോഗിക്കുവാന്‍ കഴി ഞ്ഞാല്‍ ഒരളവുവരെ ഇന്നത്തെ പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ കഴിഞ്ഞേക്കും. ഇതു സംബ ന്ധിച്ച്‌ പല പഠനങ്ങളും നടന്നിരുന്നു. ഇതിന്റെ ഫലമായി മലമ്പുഴയടക്കമുള്ള ചില ഡാമുകളില്‍ നിന്നും മണല്‍വാരല്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതു പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാവുന്ന സ്‌ഥിതിയല്ല.
അന്യ സംസ്‌ഥാന മണല്‍
അന്യസംസ്‌ഥാനങ്ങളില്‍ തമിഴ്‌ നാട്ടില്‍ നിന്നു മായിരുന്നു പ്രധാനമായും മണല്‍ വന്നിരുന്നത്‌. “കാവേരി മണല്‍” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇതു കേരളത്തില്‍ ഇടക്കാലത്ത്‌ വലിയ തോതില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ പിന്നീട്‌ ഇതിനു നിയന്ത്രണം വരികയും കേരളത്തിലേക്കുള്ള മണല്‍ വരവ്‌ നിലയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ ഗുജറാത്തില്‍ നിന്നും കപ്പല്‍ വഴിയും മറ്റും കേരളത്തിലേക്ക്‌ മണല്‍ കൊണ്ടു വരികയുണ്ടായി. പക്ഷേ ഇതുകൊണ്ടും കേരള ത്തിന്റെ മണല്‍ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞില്ല.
പല വിദേശ രാജ്യങ്ങളിലും കടല്‍ മണലും, മരുഭൂമിയിലെ മണലും ശുദ്ധീകരിച്ചെടുത്താണ്‌ ഉപയോഗിക്കുന്നത്‌. ലോകത്തിലെ ഏറ്റവും വലി യ കെട്ടിടമായ ബുര്‍ജ്‌ ഖലീഫ ഇത്തരം മണല്‍ ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.
എം–സാന്‍ഡ്‌
റോഡുനിര്‍മ്മാണത്തിനും, ഹോളോ ബ്രിക്‌സ്‌ നിര്‍മ്മാണത്തിനും ഉപയോഗിച്ചിരുന്ന ക്വാറി വേസ്‌റ്റ്‌ മണല്‍ക്ഷാമം രൂക്ഷമായതോടെയാണ്‌ സംസ്‌കരിച്ച്‌ ഉപയോഗിക്കുവന്‍ തുടങ്ങിയത്‌. ഇന്നിപ്പോള്‍ വ്യാവസായികാടിസ്‌ഥാനത്തില്‍ തന്നെ പാറ പൊടിച്ച്‌ അരിച്ച്‌ അതില്‍നിന്നും എം–സാന്‍ഡ്‌ ഉല്‍പ്പാദിപ്പിക്കുവാന്‍ തുടങ്ങി യിരിക്കുന്നു. 4.75മില്ലി മീറ്ററിനു താഴെ 150 മൈക്രോണിനു മുകളിലുള്ള തരിയടങ്ങിയ തായിരിക്കും നിലവാരമുള്ള എം–സാന്‍ഡ്‌. ഇതിലെ ചളി പൂര്‍ണമായും കഴുകി കളയണം. അല്ലാത്തപക്ഷം അതു കോണ്‍ക്രീറ്റിന്റെ ഉറ പ്പിനെ ബാധിക്കും. നിലവാരമനുസരിച്ച്‌ ഇതിനു വിവിധ വിലയാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. 40–80 രൂപവരെ ക്യുബിക്‌ അടിക്ക്‌ വില വരുന്നുണ്ട്‌. വളരെ ശ്രദ്ധയോടെ വേണം എം– സാന്‍ഡ്‌ ഉപ യോഗിക്കുവാന്‍. പലരും അമിതലാഭത്തിനായി എം–സാന്‍ഡില്‍ പാറപ്പൊടി (150 മൈക്രോണില്‍ താഴെ വലിപ്പം ഉള്ളത്‌) കലര്‍ത്താറുണ്ട്‌.
വെള്ളം നനയുമ്പോള്‍ അതുചെളി രൂപത്തി ലാകുകയും സിമെന്റിന്റെ സെറ്റിങ്ങിനു അപാകത യുണ്ടാക്കുകയും തുടര്‍ന്ന്‌ ഭാവിയില്‍ കെട്ടിടത്തി ന്റെ ഉറപ്പിനു തന്നെ ഭീക്ഷണിയാകുകയും ചെയ്യും. എം–സാന്‍ഡ്‌ ഉപയോഗിക്കുന്നതിനു മുന്‍പ്‌ അതില്‍ നിന്നും സാമ്പിള്‍ എടുത്ത്‌ കോണ്‍ക്രീറ്റ്‌ മിശ്രിതം ഉണ്ടാക്കി അതിന്റെ നിലവാരം നോക്കുന്നത്‌ (ക്യുബിക്‌ ടെസ്‌റ്റ്‌) നല്ലതാണ്‌. എം–സാന്‍ഡ്‌ ഇന്നു ചാക്കുകളിലാ ക്കിയും ചില കമ്പനികള്‍ വിതരണം ചെയ്യുന്നുണ്ട്‌. വ്യാവസായികാടിസ്‌ഥാനത്തില്‍ കേരളത്തില്‍ വലിയ സാധ്യതയുള്ള ഒന്നാണ്‌ എം–സാന്‍ഡ്‌ നിര്‍മ്മാണം. എന്നാല്‍ നിശ്‌ചിത നിലവാരത്തി ലുള്ള യൂണിറ്റ്‌ സ്‌ഥാപിക്കുവാന്‍ ഉണ്ടാകുന്ന ഭീമമായ ചിലവാണ്‌ ഇതിനു പ്രധാന പ്രതിസന്ധി യാകുന്നത്‌. ഇന്ന്‌ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെടുന്നതില്‍ അധികവും പാറപൊട്ടിക്കുന്ന സ്‌ഥലങ്ങളിലും മെറ്റല്‍ ക്രഷറുകളിലും വരുന്ന വേസ്‌റ്റ്‌ അതുപോലെ ലോറിയിലാക്കി വിതരണം ചെയ്യുന്നവയാണ്‌.
നിലവാരമുള്ള എം–സാന്‍ഡിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ പ്ലാസ്‌റ്ററിംഗ്‌ പ്രത്യേകിച്ച്‌ സീലിംഗ്‌ പ്ലാസ്‌റ്റര്‍ ചെയ്യുന്നതിനു എം–സാന്‍ഡ്‌ ഉപയോഗിക്കുന്നത്‌ ഒഴിവാക്കി കഴിയുന്നതും പ്രക്യതിദത്തമായ മണല്‍ ഉപയോ ഗിക്കുന്നതാണ്‌ നല്ലത്‌.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply