Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » എം.ജി. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍
«
Next
Newer Post
»
Previous
Older Post

ഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/ സ്വാശ്രയ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെയും ഏകജാലകം വഴിയുള്ള ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും പട്ടികജാതി/പട്ടികവര്‍ഗം/സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ /മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കായി സംവരണംചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്ട്‌മെന്റ് നടത്തും. പരമ്പരാഗത പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശത്തിന് പുറമെ ബയോടെക്‌നോളജി, ബയോകെമിസ്ട്രി, മൈക്രോ ബയോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് തുടങ്ങിയ ന്യൂ ജനറേഷന്‍ പ്രോഗ്രാമുകളിലേക്കും ഏകജാലകം വഴിയായിരിക്കും പ്രവേശം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.pgcap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് നടത്താം. അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ചെയ്ത് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജനനത്തിയ്യതി, സംവരണവിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്വേഡ് സൃഷ്ടിച്ചശേഷം ലഭിക്കുന്ന ചലാന്റെ പ്രിന്റൗട്ട് എടുത്ത് എസ്.ബി.ടി.യുടെ തിരഞ്ഞെടുത്ത ശാഖകളില്‍ നിശ്ചിത ആപ്ലൂക്കേഷന്‍ഫീ അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനന് 500 രൂപയും എസ്.സി/എസ്.ടി. വിഭാഗത്തിന് 250 രൂപയുമാണ്. രജിസ്‌ട്രേഷനുവേണ്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി നിര്‍ദിഷ്ട എസ്.ബി.ടി. ശാഖകള്‍വഴി ഇത്തരത്തില്‍ അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകൂ. എസ്.ബി.ടി.യുടെ തിരഞ്ഞെടുത്ത ശാഖകളിലേ പണമടയ്ക്കാവൂ. അപേക്ഷാഫീസ് അടച്ച് ഏതാനും മണിക്കൂറുകള്‍ക്കുശേഷമേ രജിസ്‌ട്രേഷനുള്ള തുടര്‍നടപടികള്‍ വെബ്‌സൈറ്റില്‍ സാധ്യാമാകൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐ.ഡി. ഫീസ് ഒടുക്കിയശേഷം ക്യാപ് വെബ്‌സൈറ്റില്‍ പ്രവേശിച്ച് ലോഗിന്‍ചെയ്തതിനുശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കണം. പരിശോധനകള്‍ക്കുശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യണം. ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്കുശേഷം സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ക്യുമലേറ്റീവ് ഗ്രേസ്‌പോയിന്റാണ് രേഖപ്പെടുത്തേണ്ടത്. ഓരോ കോളേജിലെയും പി.ജി. പ്രോഗ്രാം സീറ്റുകളുടെ എണ്ണം, അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള പ്രോസ്​പക്ടസില്‍ ലഭ്യമാണ്.
ഓണ്‍ലൈണ്‍ രജിസ്‌ട്രേഷന്‍ ആഗസ്ത് 17-ാം തിയ്യതി വരെ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്‌മെന്റ് ആഗസ്ത് 25ന് നടത്തും. ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോസ്​പക്ടസിനും സര്‍വകലാശാലാ വെബസ്സൈറ്റ് സന്ദര്‍ശിക്കുക.
എന്‍.ആര്‍.ഐ/വികലാംഗര്‍ / സ്‌പോര്‍ട്ട്‌സ് / കള്‍ച്ചറല്‍ / സ്റ്റാഫ് ക്വാട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പ്രവേശം ആഗ്രഹിക്കുന്ന കോളേജുകളില്‍ ആഗസ്ത് 18-ാം തിയ്യതിക്കകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അതിനാല്‍ ഇവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശത്തിന് പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല.
പ്രിന്‍സിപ്പല്‍മാരുടെ ശ്രദ്ധയ്ക്ക്
സര്‍വകലാശാല വെബ്‌സൈറ്റില്‍ നല്കിയിട്ടുള്ള മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ വിവിധ പി.ജി. പ്രോഗ്രാമുകളിലെ ഏകജാലക പ്രവേശത്തിന് പരിഗണിക്കുന്ന സീറ്റുകളുടെ വിശദാംശങ്ങള്‍ നല്കിയിട്ടുണ്ട്. ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തങ്ങളുടെ കോളേജില്‍ നടത്തപ്പെടുന്ന പി.ജി. പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തേണ്ടതും തിരുത്തലുകള്‍ ആവശ്യമുള്ള പക്ഷം ക്യാപ് സെല്ലുമായി ബന്ധപ്പെടേണ്ടതുമാണ്. ഇ-മെയില്‍: www.pgcap@mgu.ac.in
യു.ജി. ബിരുദ ഏകജാലകം എസ്.സി./എസ്.ടി. സ്‌പോട്ട് അലോട്ട്‌മെന്റ്
ബിരുദ ഏകജാലക പ്രവേശ പ്രക്രിയയില്‍ ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകള്‍ നികത്താനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ആഗസ്ത് ആറ്, ഏഴ് തിയ്യതികളില്‍ സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കും. നിലവില്‍ പ്രവേശം നേടിയവര്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാനാവില്ല. കോട്ടയം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കോളേജുകളിലെ പ്രവേശം തേടുന്നവര്‍ ആഗസ്ത് ആറിനും എറണാകുളം, ഇടുക്കി ജില്ലകളിലെ കോളേജുകളില്‍ പ്രവേശം തേടുന്നവര്‍ ഏഴിനും രാവിലെ പതിനൊന്നുമണിക്ക് മുന്പായി സര്‍വകലാശാലാ ആസ്ഥാനത്തുള്ള അസംബ്ലി ഹാളില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. പ്രവേശത്തിന് യോഗ്യത നേടുന്നവര്‍ക്ക് അന്നേദിവസം വൈകുന്നേരം നാലുമണിക്ക് അലോട്ട്‌മെന്റ് മെമ്മോ നല്‍കും.
യു.ജി. മെറിറ്റ് സീറ്റുകളിലേക്കുള്ള സപ്ലൂമെന്ററി അലോട്ട്‌മെന്റ് ആഗസ്ത് 20നകം പൂര്‍ത്തിയാക്കും.
യു.ജി. ഏകജാലക പ്രവേശത്തിലേക്ക് ഒന്നും രണ്ടും അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ഒഴിവുള്ളതും പുതുതായി അനുവദിക്കപ്പെട്ടതുമായ പ്രോഗ്രാമുകളിലേക്കുള്ള സപ്ലൂമെന്ററി അലോട്ട്‌മെന്റ് എസ്.സി/എസ്.ടി. സ്‌പോട്ട് അലോട്ട്‌മെന്റിനു ശേഷം ആരംഭിക്കുമെന്ന് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. ഷീന ഷുക്കൂര്‍ അറിയിച്ചു. ഏകദേശം 10500 സീറ്റുകളാണ് ഒഴിവുള്ളത്. ഇത്തരത്തില്‍ ഒഴിവുവന്ന സീറ്റുകളില്‍ ഭൂരിഭാഗവും സ്വാശ്രയ പ്രോഗ്രാമുകളിലേക്കുള്ളതാണ്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply