Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » കേരളത്തിൽ പെൺകുട്ടികളുടെ എണ്ണം വലിയ തോതിൽ കുറയുന്നു....
«
Next
Newer Post
»
Previous
Older Post


കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു. പെണ്‍ഭ്രൂണഹത്യയാണെന്ന സംശയം ബലപ്പെട്ടു. സംസ്ഥാനത്തു പെണ്‍കുഞ്ഞുങ്ങ ളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നതായി റിപ്പോര്‍ട്ട്. ആണ്‍-പെണ്‍ അനുപാതം ഓരോ വര്‍ഷം കഴിയുംതോറും താഴുന്നു. പെണ്‍ഭ്രൂണഹത്യ ഏറുന്നതായും ലിംഗനിര്‍ണയം നടത്തി ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012 -13ല്‍ സംസ്ഥാനത്തെ സ്ത്രീ-പുരുഷ അനുപാതം ആയിരത്തിന് 955.55 എന്ന തോതിലേക്ക് ഇടിഞ്ഞു. ഈ വര്‍ഷം ആദ്യ ആറു മാസം സംസ്ഥാന അനുപാതം 959 ആയി വര്‍ധിച്ചെങ്കിലും എട്ടു ജില്ലകളിലെ അനുപാതം കുറഞ്ഞു. ഈ വര്‍ഷം പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞത് കോട്ടയം ജില്ലയിലാണ് (അനുപാതം 907). ആണ്‍-പെണ്‍ തുലനം കുറയുന്നതു സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിപ്പിക്കുമെന്നു യുഎന്‍ മുന്നറിയിപ്പു നല്‍കിയതിനു തൊട്ടു പിന്നാലെയാണു സംസ്ഥാനത്തെ കണക്കുകള്‍ പുറത്തുവന്നത്.
2011ലെ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്ത് 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ചു സംസ്ഥാനത്ത് ഈ വര്‍ഷം ജൂണ്‍വരെ 132997 കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ട്. 571 കുഞ്ഞുങ്ങള്‍ വിവിധ കാരണങ്ങളാല്‍ ജനന സമയത്തുതന്നെ മരിച്ചു. ഈ വര്‍ഷം ജൂണ്‍വരെ 127479 ഗര്‍ഭിണികളാണു പരിചരണത്തിനായി ആരോഗ്യവകുപ്പില്‍ പേരു ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 3099 പേര്‍ 19 വയസില്‍ താഴെയുള്ളവരാണ്. സംസ്ഥാനത്തു ജൂണ്‍വരെ 4350 ഗര്‍ഭഛിദ്ര കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷം മേയ് വരെ 2768 കേസുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മലപ്പുറം ജില്ലയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗര്‍ഭഛിദ്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 752 പേര്‍. 212 പേര്‍ ജൂണില്‍ മാത്രം ഗര്‍ഭഛിദ്രം ചെയ്തു. തിരുവനന്തപുരമാണു രണ്ടാമത് (517). മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44% സകേസുകള്‍ അധികമായി തിരുവനന്തപുരത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 356 കേസുകളുമായി എറണാകുളമാണു മൂന്നാമത്.
സ്വകാര്യ ആശുപത്രികളും ചെറുകിട ക്ലിനിക്കുകളും കേന്ദ്രീകരിച്ചു നിയമവിരുദ്ധ ഗര്‍ഭഛിദ്രം വര്‍ധിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി ഗര്‍ഭിണികളുടെ റജിസ്‌ട്രേഷന്‍ ഉറപ്പുവരുത്താനുള്ള നീക്കത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി മദര്‍ ആന്‍ഡ് ചൈല്‍ഡ് ട്രാക്കിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. തുടര്‍ന്ന് ഏതു പ്രദേശത്തുനിന്നാണു കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതെന്നു കണ്ടെത്താനാണു തീരുമാനം


About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply