റിയാദ് ● സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ ബന്ധുക്കളുടെ സന്ദര്‍ശക വിസകള്‍ ഇനി ഓണ്‍ലൈന്‍വഴി പുതുക്കാം. ആഗസ്റ്റ് 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
പ്രവാസികള്‍ക്ക് സന്ദര്‍ശക വിസകള്‍ പുതുക്കുന്നതിനും സ്വദേശികള്‍ക്ക് പാസ്പോര്ട്ടുകള് പുതുക്കുന്നതിനുമുള്ള രണ്ട് ഓണ്‍ലൈന്‍ സംവിധാനങ്ങളാണ് സൗദി പാസ്പോര്‍ട്ട് വകുപ്പ് അവതരിപ്പിക്കുന്നതെന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ മൊഹമ്മദ് അല്‍-സാദ് പറഞ്ഞു.
രണ്ട് സേവനങ്ങളും നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് തയ്യാറായിരിക്കുന്നതെന്നും അദ്ദേഹം ‘അറബ് ന്യൂസി’നോട് പറഞ്ഞു.
പുതിയ സേവനം സൗദിയിലെ 25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും. ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ പ്രകാരം സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.
പുതിയ സംവിധാനം പ്രവാസികളുടെ സമയവും ഊര്‍ജവും ലഭിക്കാന്‍ ഉപകരിക്കുമെന്നും അല്‍-സാദ് പറഞ്ഞു.
പാസ്പോര്‍ട്ട് വകുപ്പിന്റെ എന്തെങ്കിലും ഓഫീസ് സന്ദര്‍ശിച്ചോ, അല്ലെങ്കില്‍ മാളുകള്‍, രാജ്യാന്തര വിമാനത്താവളങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്ററാക്ടീവ് മെഷീനുകള്‍ വഴിയോ പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാം.
No comments