മാഡ്രിഡ്: കോസ്‌റ്റോറിക്കന്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിനെ സ്പാനിഷ് അതികായകരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. 10 മില്യണ്‍ യൂറോ മുടക്കിയാണ് നവാസുമായി അറ് വര്‍ഷത്തെ കരാറിന് റയല്‍ ഒപ്പ് വെച്ചത്. മറ്റൊരു സ്പാനിഷ് ക്ലബായ ലെവന്റെ യുഡിയില്‍ നിന്നാണ് നവാസിന്റെ കൂറുമാറ്റം. ലോകകപ്പില്‍ കോസ്‌റ്റോറിക്കക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് നവാസിന് റയലിലേക്ക് വരാന്‍ അവസരം ഒരുങ്ങിയത്. നവാസിന്റെ മികവില്‍ ലോകകപ്പില്‍ കോസ്‌റ്റോറിക്ക ക്വാര്‍ട്ടറില്‍ കടന്നിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ലെവന്റെക്ക് വേണ്ടി ലാലിഗയില്‍ കളിച്ച നവാസ് സ്പാനിഷ് നായകന്‍ ഐകര്‍ കാസിലസിന് ഭീഷണിയാകുമെന്ന് ഉറപ്പാണ്.
Tagged with: Sports
About Unknown
This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
Subscribe to:
Post Comments (Atom)
No comments