Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » ചന്ദ്രിക- ക്ലിക്കോണ്‍ നോമ്പനുഭവം: വിജയികള്‍ക്ക് സമ്മാനം കൈമാറി
«
Next
Newer Post
»
Previous
Older Post

ഈ കഴിഞ്ഞ റംസാനിൽ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ക്ലിക്കോണ്‍ നോമ്പനുഭവ പരമ്പരയിൽ മികച്ച സൃഷ്ട്ടിക്കുള്ള ഉപഹാരവും പ്രശസ്തി പത്രവും കുമ്മങ്കോട് ഖത്തർ കൂട്ടായ്മ്മ ചെയർമാനും, കെ.എം.സി.സി സാരഥിയുമായ പി.വി മുഹമ്മദ് മൗലവി ഏറ്റുവാങ്ങുന്നു. നാൽപ്പത്തഞ്ചു വർഷം മുമ്പുള്ള നാദാപുരത്തെയും കുമ്മങ്കോട് പ്രദേശങ്ങളിലെയും നോമ്പുകാലത്തെ ഗൃഹാതുരത്വമുള്ള ഓർമ്മകളും, അനുഭവങ്ങളും പങ്കുവെച്ച പി.വിയുടെ അനുഭവക്കുറിപ്പ്‌ ശ്രദ്ധേയമായി


ദോഹ: വിശുദ്ധ റമദാനില്‍ ചന്ദ്രിക-ക്ലിക്കോണ്‍ നോമ്പനുഭവം കോളത്തിലേക്ക് വായനക്കാരെഴുതിയ റമദാന്‍ അനുഭവങ്ങളില്‍ ശ്രദ്ധേയമായ കുറിപ്പുകളെഴുതിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദോഹ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗവേണിംഗ് ബോര്‍ഡ് അംഗവും ഖത്തര്‍ കെ എം സി സി സംസ്ഥാന ഉപദേശകസമിതിയംഗവുമായ പി കെ അബ്ദുല്ല, ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് അംഗവും സഫാരി ഗ്രൂപ്പ് ഡയരക്ടറും ജനറല്‍മാനേജരുമായ സൈനുല്‍ ആബിദീന്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. ക്ലിക്കോണ്‍ റീജ്യണല്‍ മാനേജര്‍ ജുറൈജ്, ബിസിനസ്സ് ഡവലപ്‌മെന്റ് ഓഫീസര്‍ അബ്ദുള്‍ഖാദര്‍, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അശ്‌റഫ് തൂണേരി, സീനിയര്‍ സബ് എഡിറ്റര്‍ ബഷീര്‍ മടവൂര്‍, ഹബീബീ പെര്‍ഫ്യൂംസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആഷിഖ് മുഹമ്മദലി സംബന്ധിച്ചു. ഒന്നാം സമ്മാനം നേടിയ സ്‌നെമ്യാ മാഹിന്‍ ഷെമീറിനു വേണ്ടി ഭര്‍ത്താവ് ഷെമീര്‍ സമ്മാനവും ചന്ദ്രികയുടെ അനുമോദന പത്രവും ഏറ്റുവാങ്ങി. മൂന്നാം സ്ഥാനം നേടിയ ജിതിന്‍ ചേമ്പില്‍, പ്രോത്സാഹന സമ്മാനം നേടിയ പി വി മുഹമ്മദ് മൗലവി എന്നിവരും സമ്മാനങ്ങളും അനുമോദന പത്രവും സ്വീകരിച്ചു. ചന്ദ്രിക ഖത്തര്‍ മാര്‍ക്കറ്റിംഗ് മേധാവി എ ടി ഫൈസല്‍ നന്ദി പറഞ്ഞു.

വിജയികള്‍ക്ക് ക്ലിക്കോണ്‍ ബ്ലെന്‍ഡര്‍, ഇലക്ട്രിക് കെറ്റില്‍, ഫഌഷ് ലൈറ്റ്, ഇസ്തിരിപ്പെട്ടി തുടങ്ങിയവയാണ് നല്‍കിയത്.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply