കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. വി.എം സുധീരന് തന്നെയാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നത്. ഇന്നലെ നടന്ന് ലത്തിന് കാത്തലിക് അസോസിയേഷന്റെ ചടങ്ങിലായിരുന്നു സുധീരന്റെ വെളിപ്പെടുത്തല്‍ മദ്യ വിരുദ്ധ നിലപാടിന്റെ പേരിലാണ് വധശ്രമം ഉള്‍പ്പെടയുള്ള ഭീഷണി തനിക്ക് നേരിടേണ്ടി വരുന്നതെന്നും സുധീരന് പറഞ്ഞു.സംഘടിതമായി തേജോവധം ചെയ്യുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ ഇതു കോണ്ടൊന്നും താന്‍ തളരില്ലെന്നും, ജനപക്ഷ നിലപാടുമായി മുന്നോട്ട് പോകുമെന്നും സുധീരന് വ്യക്തമാക്കി.
കോണ്‍ഗ്രസ്സിലും യുഡിഎഫിലും സര്‍ക്കാരിലും പ്രതിസന്ധി തുടരുന്നതിനിടെ മദ്യനയത്തില്‍ നിലപാട് തേടി നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് ചേരും. അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് യോഗം. വിഷയം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഇതുവരെ കോണ്‍ഗ്രസ്സില്‍ ധാരണയായിട്ടില്ല. ഇതിനിടയില്‍ മാണി കോണ്‍ഗ്രസ്സും, മുസ്ലീം ലീഗും സുധീരന്റെ നിലപാടിനൊപ്പമാണെന്ന് പരസ്യമായി പ്രതികരിച്ചു.
No comments