ചുവപ്പ് മായുന്നു, പച്ചയണിഞ്ഞ് കാമ്പസുകൾ. നാദാപുരം മേഖലയിൽ എം.എസ്.എഫ് തനിച്ച്.
നാദാപുരം
: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജു-കളില്‍
നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്ന ണിക്ക്
വന്‍ മുന്നേറ്റം. നാദാപുരം മേഖലയിൽ എല്ലാ കോളേജു കളിലും
തനിച്ച് മത്സരിച്ച എം.എസ്.എഫ് ഉജ്ജ്വല വിജയം നേടി ഭരണ സാരഥികളായി. തെരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം കോളജു
കളിലും
എം.എസ്.എഫ് ഒറ്റക്കും യു.ഡി.എസ്.എഫ് മുന്നണിയായും വിജയം കൊയ്തു. ഇതോടെ കാമ്പസുകളിൽ
നിന്നും ചുവപ്പിൻറെ ആധിപത്യം അവസാനിക്കുകയാണ്. അക്രമ രാഷ്ട്രീയവും, അനാവശ്യ
സമരങ്ങളും കണ്ടു മടുത്ത വിദ്യാർഥികൾ കൂട്ടത്തോടെ
എം.എസ്.
എഫ്
സഖ്യത്തിന് വോട്ടു നൽകിയതോടെയാണ്
എസ്.എഫ്.ഐ നിലംപരിശായത്.
കോഴിക്കോട് ജില്ലയില്‍ എ.വി ഹാജി കോളജ് മേപ്പയ്യൂരില്‍ എം.എസ്.എഫ് -
കെ.എസ്.യു സഖ്യവും ഐഡിയല്‍ കുറ്റ്യാടി, നാഷണല്‍ പുളിയാവ് എം.എസ്.എഫ് ഒറ്റക്കും
ജയിച്ചു. കെ.എം.ഒ കൊടുവള്ളിയും പേരാമ്പ്ര ഡി.എന്‍ കോളജ് ഒഫ് ആര്‍ട്‌സ് സയന്‍സും
എതിരില്ലാത്ത ജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. കരുവാരക്കുണ്ട്
നജാത്ത് എം.എസ്.എഫ് നേടി. തൃശൂര്‍ ജില്ലയിലെ മദര്‍ കോളജ് പെരുവള്ളൂര്‍ എം.എസ്.എഫ്
എസ്.എഫ്.ഐയില്‍നിന്ന് തിരിച്ചു പിടിച്ചു. മമ്പാട് എം.ഇ.എസ് കോളജില്‍
എം.എസ്.എഫാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കൊടുവള്ളി കെ.എം.ഒ കോളജില്‍ എം.എസ്.എഫ്
സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി എം.ഇ.എസില്‍
എസ്.എഫ്.ഐ ജയിച്ചു. പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട്
എം.ഇ.എസ് കല്ലടി കോളജ്, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജ് എന്നിവ എം.എസ്.എഫ്
തിരിച്ചു പിടിച്ചു. ചെര്‍പ്പുളശ്ശേരി സി.സി.എസ്.ടി കോളജ് എം.എസ്.എഫ് നേടി. കൊണ്ടോട്ടി
ഇ.എം.ഇ.എ എം.എസ്.എഫിനു തന്നെ.. നാഷണല്‍ കോളജ് പുളിയാവ് എം.എസ്.എഫ് ഒറ്റക്ക് നേടി.
എസ്.എഫ്.
ഐയുടെ
ചെങ്കോട്ടയായ മൊകോരി ഗവ. കോളജില്‍ ബി.ബി. എ
അസോസിയേഷനും രണ്ടാം വര്‍ഷ പ്രതിനിധിയും എം.എസ്.എഫ് പിടിച്ചെടുത്തു. വോട്ടെണ്ണല്‍
തുടരുക
യാണ്.

No comments