Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഫെയ്‌സ്ബുക്കില്‍ സേവ് ബട്ടണ്‍ എത്തുന്നു
«
Next
Newer Post
»
Previous
Older Post



ഫെയ്‌സ്ബുക്കില്‍ ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും നൂറുകണക്കിന് വാര്‍ത്തകളും വീഡിയോകളും ലിങ്കുകളും സ്ഥലങ്ങളുമൊക്കെയാണ് പ്രത്യക്ഷപ്പെടുക. സുഹൃത്തുക്കള്‍, ലൈക്ക് പേജുകള്‍, ഫോളോ ചെയ്യുന്ന സെലിബ്രിറ്റികള്‍ തുടങ്ങിയവരില്‍ നിന്നെല്ലാമുള്ള അപ്‌ഡേറ്റുകളും ഷെയറുകളും നമുക്ക് മുന്നിലെത്തുന്നു.

സമയക്കുറവ് മൂലം പലപ്പോഴും ഇവയില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന പല പോസ്റ്റുകളും കാണാനാകാതെ പോകാറുണ്ട്. ഇതിനു പരിഹാരമായി ഫെയ്‌സ്ബുക്കില്‍ പുതിയ സംവിധാനമെത്തുകയാണ്. അക്കൗണ്ടുകളില്‍ 'സേവ്' ബട്ടണ്‍' ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍.

സേവ് ബട്ടണ്‍ വഴി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ലിങ്കുകള്‍, പോസ്റ്റുകള്‍, വീഡിയോകള്‍, മ്യൂസിക്ക് തുടങ്ങിയതെന്തും ബുക്ക്മാര്‍ക്ക് ചെയ്ത് സൂക്ഷിക്കാം. സമയമുള്ളപ്പോള്‍ സേവ് ഫോള്‍ഡറില്‍നിന്ന് ഇവ കാണുകയുമാകാം- ഫെയ്‌സ്ബുക്ക് ബ്ലോഗില്‍ അറിയിച്ചു.

മൊബൈലില്‍ 'മോര്‍' ടാബിലെ 'സേവ്ഡ്' ഫോള്‍ഡറില്‍നിന്നും, വെബ്ബില്‍ പേജിന്റെ ഇടതുഭാഗത്തെ ലിങ്കില്‍ ക്ലിക്കുചെയ്തും സേവ്‌ചെയ്ത കാര്യങ്ങള്‍ കാണാം.

സേവ് ചെയ്യുന്ന കാര്യങ്ങള്‍ ഫോള്‍ഡറില്‍ കാറ്റഗറി അടിസ്ഥാനത്തില്‍ തരംതിരിച്ചാകും സേവ് ആകുക എന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഓള്‍, ലിങ്കുകള്‍, പ്ലേയ്‌സസ്, മ്യൂസിക്ക്, ബുക്ക്‌സ് എന്നിങ്ങനെയാകും കാറ്റഗറികള്‍. ഇവ പിന്നീട് ഷെയര്‍ ചെയ്യാനും കഴിയും.

സേവ് ചെയ്തവയ്ക്കായി ഫെയ്‌സ്ബുക്ക് ഇടയ്ക്കിടെ 'റിമൈന്‍ഡര്‍' നല്‍കുകയും ചെയ്യും. ന്യൂസ്ഫീഡില്‍ സേവ് ചെയ്തവ കാണിച്ചായിരിക്കും റിമൈന്‍ഡര്‍ നല്‍കുക.

പുതിയ സംവിധാനം ആന്‍ഡ്രോയ്ഡിലും ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉടന്‍ ലഭ്യമാകും. ഏതാനും ദിവസങ്ങള്‍ക്കകം അമേരിക്കന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന സേവ് ഓപ്ഷന്‍, അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ലഭ്യമാക്കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply