Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഖത്തറില്‍ മിസ്‌ഡ്‌ കോള്‍ തട്ടിപ്പ്‌ വ്യാപകം
«
Next
Newer Post
»
Previous
Older Post



ദോഹ: ഖത്തറില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മിസ്‌ഡ് കോള്‍ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മൊബൈല്‍
ഫോണ്‍ ഉപഭോക്‌താക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വ്യാപകമാകുന്നു. അപരിചിത നമ്പറുകളില്‍ നിന്ന്‌ മൊബൈല്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഒറ്റ റിംഗ്‌ മിസ്‌ഡ് കോള്‍ നല്‍കുകയും തിരിച്ചുവിളിച്ചാല്‍ പണം നഷ്‌ടമാവുന്നതുമാണ്‌ തട്ടിപ്പിന്റെ രീതി.

മിസ്‌ഡ് കോള്‍ കണ്ട്‌ മൊബൈലില്‍ നിന്ന്‌ തിരികെ വിളിക്കുന്ന ഉപഭോക്‌താക്‌താവിന്‌ വലിയ തോതിലാണ്‌  പണം നഷ്‌ടപ്പെടുന്നത്‌. ഇത്തരം കോളുകളില്‍ കുരുങ്ങി 10 മുതല്‍ 30 ഡോളര്‍ വരെ നഷ്‌ടപ്പെട്ടവരുണ്ട്‌. പണം നഷ്‌ടപ്പെടുന്നതിലുപരി മൊബൈലില്‍ സൂക്ഷിച്ച ബാങ്ക്‌ രേഖകളുള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍  തട്ടിപ്പുകാരുടെ കൈകളിലത്തെുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്‌.

ഇങ്ങനെ തട്ടിപ്പിനിരയായവരാണ്‌ പണവും വിവരങ്ങളും നഷ്‌ടപ്പെടാതിരിക്കാന്‍
കരുതിയിരിക്കണമെന്നാവശ്യപ്പെട്ട്‌ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ സന്ദേശം കൈമാറുന്നത്‌. 371127913091, 375602605281, 221708818781 തുടങ്ങിയ നമ്പറുകളില്‍ നിന്നും 375, 371, 221 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്നുമാണ്‌ മിസ്‌ഡ് കോളുകള്‍ കൂടുതല്‍ വരുന്നത്‌. 375, 371, 221 എന്നിവ ബെലാറസ്‌, ലത്വിയ, സെനഗല്‍ രാജ്യങ്ങളുടെ കോഡുകളാണ്‌. ഇത്തരം നമ്പറുകള്‍ ബ്‌ളോക്‌ ചെയ്‌ത്മൊ ബൈല്‍ ഉപഭോക്‌താക്കള്‍ക്ക്‌ സംരക്ഷണം നല്‍കണമെന്ന്‌ മിനിസ്‌ട്രി ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ കമ്യൂണികേഷന്‍ ടെക്‌നോളജിയോട്‌  സോഷ്യല്‍ മീഡിയയിലൂടെ ഉപഭോക്‌താക്കള്‍ ആവശ്യപ്പെടുന്നുണ്ട്‌. ഫോണ്‍കോളുകളുടെ ഉറവിടം കണ്ടത്തെി കുറ്റകൃത്യം വ്യാപിക്കുന്നത്‌  തടയണമെന്നും ആവശ്യമുയരുന്നുണ്ട്‌. സംശയാസ്‌പദമായ കോളുകള്‍ക്ക്‌ ഉത്തരം നല്‍കരുതെന്നും മിസ്‌ഡ്കോളുകള്‍ കണ്ടാല്‍ തിരിച്ചുവിളിക്കരുതെന്നും നിര്‍ദേശമുണ്ട്‌

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply