ഒരു തട്ടു പൊളിപ്പന്‍ മമ്മൂട്ടി ചിത്രം കൂടി മലയാള വെള്ളിത്തിരയിലേക്ക് വരുന്നു. പ്രേക്ഷകര്‍ അത്യധികം ആഹ്ലാദിക്കാന്‍ വക നല്കുന്ന രസക്കൂട്ടാണ് അണിയറിയിലുള്ളത്. മലയാളിയുടെ പ്രിയപ്പെട്ട ഹിറ്റ്‌മേക്കര്‍ സിദ്ധിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് മലയാളത്തിലെ ഈ ഹിറ്റ് കൂട്ട്‌കെട്ട് വീണ്ടും ഒരുമിക്കുന്നത്. ഈ കൂട്ട്‌കെട്ടില്‍ മുന്‍പൊരുങ്ങിയ എല്ലാ ചിത്രങ്ങളും ബോക്‌സോഫീസില്‍ പണം വാരിക്കൂട്ടിയിരുന്നു. ഹിറ്റ്‌ലറിലെ ‘മാധവന്‍ കുട്ടിയും’,ക്രോണിക് ബാച്ച്‌ലറിലെ ‘എസ്.പി’യും സിദ്ദിക്കിന്റെ സൃഷ്ടികളായിരുന്നു മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. നിലവില്‍ രഞ്ജിത്തിന്റെ ‘വര്‍ഷവും’ മറ്റ് സിനിമകളുമായി മമ്മൂട്ടി തിരക്കിലാണ്. കമലിന്റെ കൂടി ചിത്രത്തിന് ശേഷം ഡിസംബറോടെ പുതുചിത്രം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ ശില്പികള്‍. മമ്മൂട്ടി ഫാന്‍സിനെ ലക്ഷ്യം വച്ച് ഇറങ്ങുന്ന റാസ്‌കല്‍ അടുത്ത വര്‍ഷം റിലീസിനെത്തും.
ചരിത്രം തിരുത്താന്‍ മമ്മൂട്ടിയുടേ ‘റാസ്‌ക്കല്‍’ വരുന്നു

No comments