Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » ഗ്യാസിന്റെ ഉപയോഗം കുറച്ചു കൊണ്ടുള്ള പാചകം എങ്ങിനെ?
«
Next
Newer Post
»
Previous
Older Post


ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സിലിണ്ടര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്‍ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം.
      1-മിക്ക ആളുകളും ഗ്യാസ് ഓണ്‍ ആക്കി വെച്ചതിനു ശേഷമാണു പത്രം എടുക്കാന്‍ തന്നെ പോകുന്നത്. അങ്ങനെ ചെയ്യാതെ പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു വെച്ചതിനു ശേഷമേ അടുപ്പ് കത്തിച്ചു പാചകം തുടങ്ങാവു. അപ്പോള്‍ നമുക്ക് ഒരു പത്തു ശതമാനം ഗ്യാസ് ലഭിക്കാന്‍ സാധിക്കും. 
     2-പാചകം എന്തും ആയിക്കൊള്ളട്ടെ അവിശ്യത്തിനു മാത്രം വെള്ളം ഒഴിക്കുക. കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ പാചക സമയം നീണ്ടുപോകുകയും ഗ്യാസിന്റെ ഉപയോഗം കണ്ടമാനം കൂടിപോകാന്‍ ഇട വരുത്തുന്നു. അതില്‍ കൂടി അറുപതു ശതമാനത്തോളം ഗ്യാസ് നഷ്ടപെടുന്നു കൂടാതെ നമ്മുടെ വിഭവത്തിലെ പോഷകാംശങ്ങള്‍ നഷ്ടപെടുകയും നമ്മുടെ കീശ കാലി ആകുകയും ചെയ്യും.
     3-പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിച്ചാല്‍ ഗ്യാസ് ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുക്കയും ചെയ്യാം. പാത്രങ്ങള്‍ നല്ല വണ്ണം കഴുകിയിലെങ്കില്‍ അതില്‍ പറ്റിയിരിക്കുന്ന ലവണ അംശങ്ങള്‍ ചൂട് വിഭവങ്ങളിലേക്ക് എത്തുന്നതിനെ പത്തു ശതമാനം വരെ കുറക്കുന്നു.
     4-വീട്ടിലുള്ള എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാന്‍ ഇരുന്നാല്‍ പോക്കറ്റിന്റെ ആരോഗ്യവും മാനസിക ആരോഗ്യവും കൂടും. കൂടാതെ വീണ്ടും വീണ്ടും ഭക്ഷണ സാധനങ്ങള്‍ ചൂടക്കുന്നത് ഒഴിവാക്കുകയും അതിലൂടെ ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
     5-പാചകം വേഗത്തില്‍ ആക്കാന്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സാധാരണ രീതിയെ അപേക്ഷിച്ച് കുക്കറില്‍ പാചകം ചെയ്താല്‍ ഇരുപതു ശതമാനം ഗ്യാസ് ലാഭിക്കാന്‍ സാധിക്കും. കുക്കറില്‍ സപ്പറേറ്റര്‍ ഉപയോഗിച്ചാല്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്യാന്‍ സാധിക്കും. അതുപോലെ ശരിയായ അളവില്‍ ഉള്ള കുക്കര്‍ ഉപയോഗിച്ചും ഇന്ധനം ലാഭിക്കാവുന്നതാണ്. 
     6-ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുമ്പോള്‍ പാത്രം മൂടിവെക്കാന്‍ മറക്കരുത്. പാത്രം മൂടിവേച്ചാല്‍ പാചകം വളരെ വേഗം നടക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
     7-വിഭവങ്ങള്‍ തിളക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പിന്റെ തീ കുറച്ചു വെക്കുക. തീ കുറക്കതിരുന്നാല്‍ ഗ്യാസിന്റെ നഷ്ടം കൂടികൊണ്ടിരിക്കും. അങ്ങനെ കുറച്ചാല്‍ 25 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
8   8-കടലയും, പരിപ്പും തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്തു വെച്ചിട്ട് പിറ്റേ ദിവസം പാചകം ചെയ്താല്‍ ഇന്ധന ഉപയോഗം കുറക്കാന്‍ സാധിക്കും. നേരിട്ട് പാചകം ചെയ്യുന്നതിനേക്കാള്‍ ഇരുപതു ശതമാനം കുറവ് ഇന്ധനവും സമയവും മതി പാചകത്തിന്.
     9-ചുവടു പരന്ന പാത്രത്തില്‍ പാചകം ചെയ്താല്‍ ഇന്ധനം ലാഭിക്കാം. ചുവടു വശം വ്യാസം കൂടിയ പാത്രം ഉപയോഗിച്ച് പാചകം ചെയ്താല്‍ തീ ജ്വാല പത്രത്തിന് വെളിയില്‍ വരുന്നത് തടയുകയും ചൂട് മുഴുവനായി പാത്രത്തിന്റെ അടിയില്‍ ലഭിക്കുക്കയും ചെയ്യും. ഇതിലൂടെ 15 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
    10- പാചകത്തിന് ചെറിയ ബര്‍ണര്‍ ഉപയോഗിക്കുകയോ, വലിയ ബര്‍ണര്‍ സിം മോഡില്‍ ആക്കി ഉപയോഗിക്കുകയോ ചെയ്താല്‍ കൂടുതല്‍ സമയം എടുത്താലും പത്തു ശതമാനം വരെ ഇന്ധനം ലാഭിക്കുകയും ഗ്യാസ് ഇന്റെ അമിത ഉപയോഗം കുറക്കുകയും ചെയ്യാം.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply