Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » കോഴിക്കോട് സര്‍വകലാശാല അറിയിപ്പുകൾ
«
Next
Newer Post
»
Previous
Older Post

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം 
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റര്‍ സി.സി.എസ്.എസ്-യു.ജി പരീക്ഷാ കേന്ദ്രങ്ങളില്‍ താഴെ കാണിച്ച മാറ്റങ്ങളുണ്ട്. നാട്ടിക കോ-ഓപ്പറേറ്റീവ് കോളേജ് എന്ന് ഹാള്‍ടിക്കറ്റില്‍ കാണിച്ചിട്ടുള്ളത് വലപ്പാട് നാട്ടിക എഡ്യൂക്കേഷണല്‍ സൊസൈറ്റി എന്ന് തിരുത്തേണ്ടതാണ്. വലപ്പാട് നാട്ടിക എഡ്യുക്കേഷണല്‍ സൊസൈറ്റി കേന്ദ്രത്തില്‍ ഹാജരാകേണ്ട SNANBS0501 മുതല്‍ SNANBS0626 വരെ രജിസ്റ്റര്‍ നമ്പറിലുള്ള ബി.കോം വിദ്യാര്‍ത്ഥികള്‍ തൃശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ അതേ ഹാള്‍ടിക്കറ്റുമായി ഹാജരാകണം. മലപ്പുറം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ചവര്‍ അതേ ഹാള്‍ടിക്കറ്റുമായി മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ഹാജരാകണം. വടകര മേഴ്‌സി കോളേജ് കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച ബി.കോം വിദ്യാര്‍ത്ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി വടകര മാസ്റ്റേഴ്‌സ് കോളേജില്‍ ഹാജരാകണം. പാലക്കാട് മേഴ്‌സി കോളേജ് എന്ന് ഹാള്‍ടിക്കറ്റില്‍ കാണിച്ചിട്ടുള്ളത് പാലക്കാട് എം.ഇ.എസ് വുമണ്‍സ് കോളേജ് എന്ന് തിരുത്തേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0494 2407187, 2407188, 2407448. 

എം.പി.എഡ് പ്രവേശന പരീക്ഷ ആഗസ്ത് 11-ന് 
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ നടത്തുന്ന എം.പി.എഡ് (റഗുലര്‍) കോഴ്‌സിനുള്ള പ്രവേശന പരീക്ഷ ആഗസ്ത് 11-ന് രാവിലെ ഒമ്പതിന് പഠനവകുപ്പില്‍ നടക്കും. ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കായികക്ഷമതാ ടെസ്റ്റും അന്ന് തന്നെ നടക്കും. സ്‌പോര്‍ട്‌സ് കിറ്റും, വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം, കായിക ഇനങ്ങളിലെ പ്രാവീണ്യം എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും സഹിതം രാവിലെ 8.30-ന് ഹാജരാകണം. ഫോണ്‍: 0494 2407547. 

എം.എസ്.ഡബ്ല്യൂ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യണം 
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യൂ (സിയുസിഎസ്എസ്) റഗുലര്‍ പരീക്ഷയുടെ (ജൂലായ് 2014) ഇന്റേണല്‍ മാര്‍ക്കുകള്‍ സപ്തംബര്‍ അഞ്ചിനകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. 

വൈവാ വോസി 
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സിയുസിഎസ്എസ്) വൈവാ വോസിയും, എം.എ ഇക്കണോമികസ് (സിയുസിഎസ്എസ്) ഡിസര്‍ട്ടേഷന്‍ മൂല്യനിര്‍ണയവും വൈവാ വോസിയും ആഗസ്ത് 12 മുതല്‍ അതത് കോളേജുകളില്‍ നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍. 

സി.എച്ച്.എം.കെ ലൈബ്രറി 
നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍, ആഗസ്ത് ആറ് മുതല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വകലാശാലാ സി.എച്ച്.എം.കെ ലൈബ്രറിയുടെ സ്റ്റാക് സെക്ഷന്‍ പ്രവര്‍ത്തിക്കുന്നതല്ല. 


About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply