Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി; മദനിയുടെ ജാമ്യം ഒരു മാസത്തേക്ക് കൂടി നീട്ടി
«
Next
Newer Post
»
Previous
Older Post

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ഒരു മാസത്തേയ്ക്ക് കൂടി സുപ്രീം കോടതി നീട്ടി നല്കി. ജാമ്യാപേക്ഷ റദ്ദാക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി.
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചികിത്സയുടെ പേരില്‍ മഅ്ദനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദിവസവും 10 വി.ഐ.പികളെങ്കിലും മഅ്ദനിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.  പി .ഡി.പി പ്രവര്‍ത്തകര്‍ ബ്ളാംഗൂരില്‍ പൊതുയോഗം നടത്തി സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജാമ്യം തുടര്‍ന്നാല്‍ അദ്ദേഹം സാക്ഷികളെ സ്വാധീനിക്കുമെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.എന്നാല്‍ ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് എ.കെ സിക്രി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നീട്ടി നല്‍കിയത്. ഒരു മാസത്തിനകം മഅ്്ദനിയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.


About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply