Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » അവസരങ്ങളേറെ; സൂക്ഷ്മതയാണ് പ്രധാനം
«
Next
Newer Post
»
Previous
Older Post

കോഴിക്കോട്: മാന്യതയും അന്തസ്സും ഒപ്പം മികച്ച ശമ്പളവുമുള്ള ജോലിയാണ് എല്ലാവരുടെയും ലക്ഷ്യം. എങ്ങനെ ഈ ലക്ഷ്യസാക്ഷാത്കാരം എന്നതാണ് പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്ഥാപനങ്ങളും കോഴ്സുകളും ഇഷ്ടംപോലെയുണ്ടെങ്കിലും തെരഞ്ഞെടുക്കുന്നതിലാണ് ആശയക്കുഴപ്പം.
എളുപ്പം തൊഴില്‍ നേടാന്‍ കഴിയുന്ന കോഴ്സുകളിലാണ് ചിലരുടെ കണ്ണ്. ഉന്നത നിലവാരത്തിലുള്ള ജോലി സ്വപ്നംകാണുന്നവരാണ് മറ്റുചിലര്‍. രണ്ടില്‍ ഏതാണെങ്കിലും കൃത്യമായ തിരിച്ചറിവാണ് പഠിതാക്കള്‍ക്കുവേണ്ടത്.
പരസ്യങ്ങളുടെയും മറ്റും സ്വാധീനത്തില്‍ ചില കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠനം മുടങ്ങിയ കഥകള്‍ നമുക്ക് മുന്നിലുണ്ട്. പലവിധ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
കോഴ്സ്, സ്ഥാപനം, ഫീസ് ഘടന, തൊഴില്‍ സാധ്യത തുടങ്ങിയ ഏതാനും ഘടകങ്ങളുമായി ഇണങ്ങിച്ചേര്‍ന്നതാണ് പഠനം. ഇക്കാര്യങ്ങളില്‍ കൃത്യമായ ധാരണ പഠിതാക്കള്‍ക്ക് അത്യാവശ്യമാണ്. കോഴ്സിനെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ആദ്യമായി വേണ്ടത്.
കോഴ്സിന്‍െറ കാലാവധി, പഠിക്കാന്‍ കഴിയുമോ എന്നത്, കോഴ്സിന്‍െറ അംഗീകാരം തുടങ്ങിയവയെല്ലാം പ്രധാനമാണ്. സംസ്ഥാനത്തിനകത്തും പുറത്തുമൊക്കെ പോയി ചില കോഴ്സുകള്‍ പഠിച്ചിറങ്ങിയ ശേഷം വഞ്ചിതരാവുന്നവരുടെ എണ്ണം ഏറെയാണ്.
തുല്യതാ സര്‍ട്ടിഫിക്കറ്റിന് സര്‍വകലാശാലകളില്‍ അപേക്ഷിക്കുമ്പോഴാണ് അംഗീകാരമില്ലാത്ത വിവരം പലരുമറിയുന്നത്. പി.എസ്.സി അംഗീകാരമാണ് സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ ആദ്യം അന്വേഷിക്കേണ്ടത്.
കോഴ്സിനെ കുറിച്ച് അറിഞ്ഞാല്‍ സ്ഥാപനത്തെ കുറിച്ചാണ് പിന്നീട് അന്വേഷിക്കേണ്ടത്. സ്ഥാപനത്തിന്‍െറ വിശ്വാസ്യത, അടിസ്ഥാന സൗകര്യങ്ങള്‍, യാത്രാസൗകര്യം തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനം. പാരമ്പര്യവും പഴക്കവുമുള്ള സ്ഥാപനമാണെങ്കില്‍ പഠിച്ചിറങ്ങിയവരെ കുറിച്ചും അന്വേഷിക്കാവുന്നതാണ്. ഇവിടത്തെ അധ്യാപകരുടെ നിലവാരവും കഴിവുമൊക്കെ അറിയാന്‍ ഇത്തരമൊരു അന്വേഷണം നന്നാവും.
ഫീസ് ഘടനയാണ് അടുത്തത്. താങ്ങാന്‍ കഴിയുന്ന ഫീസാണെങ്കിലേ കോഴ്സിന് ചേരേണ്ടതുള്ളൂ. പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ ഇല്ലാതിരിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മയിലുണ്ടാവണം. കോഴ്സിന്‍െറ തൊഴില്‍ സാധ്യതയാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. പരമ്പരാഗത കോഴ്സിനാണ് ചേരുന്നതെങ്കില്‍ സാധ്യത പരിശോധിക്കണം.
കോഴ്സ് പരമ്പരാഗതം ആയതുകൊണ്ട് സാധ്യതകള്‍ ഇല്ലാതാവുന്നില്ല.
പക്ഷേ, ഇത്തരം കോഴ്സുകള്‍ കഴിഞ്ഞിറങ്ങിയവര്‍ എന്തുചെയ്യുന്നു, ഈ കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള തൊഴിലിടങ്ങള്‍ ഏതൊക്കെ എന്നൊക്കെയാണ് അറിയേണ്ടത്.
ന്യൂ ജനറേഷന്‍ കോഴ്സുകളുടെ സാധ്യതയും പരിശോധിക്കണം. മാറുന്ന കാലമായതുകൊണ്ടുമാത്രം ഇത്തരം കോഴ്സുകളുടെ സാധ്യത കൂടുന്നില്ല. കാലത്തിനനുസരിച്ച കോഴ്സുകള്‍ക്കാണ് നിലനില്‍പ് എന്നറിയുന്നതോടൊപ്പം ഈ രംഗത്തുള്ളവരോട് ചോദിച്ചറിയുകയുമാവാം. സ്വാശ്രയ മേഖലയിലാണ് ഏറ്റവും പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ.
കാലത്തിനനുസരിച്ച കോഴ്സുകള്‍ പഠിപ്പിക്കുന്നവരുടെയും പഠിക്കുന്നവരുടെയും സാമ്പത്തിക ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉന്നതങ്ങളിലേക്കുള്ള പടവായാണ് മെഡിക്കല്‍-എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ കാണേണ്ടത്. ഈ പടവുകള്‍ കയറിയിറങ്ങുന്നതിലും സൂക്ഷ്മത പാലിച്ചില്ളെങ്കില്‍ അടിതെറ്റി വീഴും.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply