Select Menu

Slider

Powered by Blogger.

Widget#1

Widget#3

Widget#2

Widget#5

Widget#4

A

News

Top stories

Tech

Obituaries

Slider

Business

Videos

» » » » പ്ലസ് ടു: ആരെങ്കിലും ഇടയ്ക്ക് കളിച്ചിട്ടുണ്ടെങ്കില്‍ ഗൗരവത്തിലെടുക്കും-കുഞ്ഞാലിക്കുട്ടി
«
Next
Newer Post
»
Previous
Older Post

തിരുവനന്തപുരം: പ്ലസ് ടു അനുവദിച്ചതില്‍ ആരെങ്കിലും ഇടയ്ക്ക് കളിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് തെളിവ് വന്നാല്‍ സര്‍ക്കാരും യു.ഡി. എഫും അത് ഗൗരവത്തിലെടുക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇത്രയധികം പ്രസ് ടു അനുവദിച്ചത് ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമായെന്നും ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു തരത്തിലും കൃത്രിമം കാട്ടാതിരിക്കാനുള്ള സംവിധാനമൊരുക്കിയാണ് പ്ലസ് ടു അനുവദിച്ചത്. മുമ്പ് സ്വാശ്രയ കോളേജ് അനുവദിച്ചപ്പോള്‍ അഴിമതി ഇല്ലാതാക്കാന്‍ എടുത്ത നടപടികള്‍ തന്നെയാണ് ഇതിലും സ്വീകരിച്ചത്.

ആവശ്യം അടിസ്ഥാനമാക്കിയാണ് കൂടുതല്‍ പ്ലസ് ടു ബാച്ചുകളും മറ്റും അനുവദിച്ചത്. ആവശ്യം ഇല്ലാത്തവ ഒരു കാരണവശാലും നിലനില്‍ക്കില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാലേ എവിടെയൊക്ക ബാച്ചുകള്‍ നിലനില്‍ക്കൂവെന്ന് പറയാനാകൂ. തസ്തികകളൊന്നും തന്നെ അനുവദിച്ചിട്ടുമില്ല. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്ലസ് ടു അനുവദിച്ചത്-അദ്ദേഹം പറഞ്ഞു.

കെ.എം. മാണിയുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തില്‍ മുസ്ലിം ലീഗിന് അഭിപ്രായം പറയണമെന്ന് തോന്നിയിട്ടില്ല. അദ്ദേഹം തന്നെ ഇക്കാര്യങ്ങളൊക്കെ നിഷേധിച്ച സാഹചര്യത്തില്‍ ലീഗ് അവയൊന്നും ഗൗരവത്തിലെടുത്തിട്ടില്ല. കാര്യങ്ങള്‍ സീരിയസ്സാവുകയാണെങ്കില്‍ അപ്പോള്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം പറയാം. കെ.എം. മാണിയുമായി സംസാരിച്ചപ്പോള്‍ അങ്ങനെയാണ് തോന്നിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

About Unknown

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
«
Next
Newer Post
»
Previous
Older Post

No comments

Leave a Reply