സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന കെ.പി.വിശ്വവത്സലനെ തിരിച്ചെടുക്കാന്‍ സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചു. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വവത്സലന് നേരത്തെ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
ഒരു ഘട്ടത്തില്‍ സി.പി.എം. കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന കെ.പി. വിശ്വവത്സലന് സി.ഐ.ടി.യു. നേതാവായിരുന്ന വി.ബി. ചെറിയാനൊപ്പമാണ് അച്ചടക്ക നടപടിക്ക് വിധേയനായത്.
No comments